ബഹ്‌റൈനില്‍ എല്ലാവിധ സന്ദര്‍ശക വിസകളുടെയും കാലാവധി നീട്ടി

By Staff Reporter, Malabar News
Malabrnews-npra
Nationality, Passport & Residence Affairs, Bahrain
Ajwa Travels

മനാമ: എല്ലാവിധ സന്ദര്‍ശക വിസകളുടെയും കാലാവധി നീട്ടിയതായി ബഹ്റൈന്‍ നാഷണാലിറ്റി, പാസ്‌പോര്‍ട്ട്‌സ് ആന്‍ഡ് റെസിഡന്‍സ് അഫയേഴ്‌സ് (എന്‍പിആര്‍എ) ഇന്നലെ പ്രഖ്യാപിച്ചു. അടുത്ത ജനുവരി 21 വരെയാണ് കാലാവധി നീട്ടിനല്‍കിയത്.

സേവനം സൗജന്യമാണ്, കൂടാതെ ഇതിനു വേണ്ടി പ്രത്യേക അപേക്ഷകള്‍ ഒന്നും നല്‍കേണ്ടതില്ലെന്നും അവര്‍ വ്യക്‌തമാക്കി.

വിമാന സര്‍വീസുകളുടെ കുറവും, മറ്റു വിഷയങ്ങളും കാരണം രാജ്യത്ത് കുടുങ്ങിപ്പോയ ആളുകള്‍ക്ക് സഹായകരമാവുന്ന പ്രഖ്യാപനമാണ് എന്‍പിആര്‍ഐ നടത്തിയത്.

ഇത്തരം പ്രതിസന്ധിയില്‍ കഷ്‌ടപ്പെടുന്ന നിരവധി പേർക്ക് തീരുമാനം ഗുണം ചെയ്യും. കോവിഡ് വ്യാപനം ആരംഭിച്ച ഘട്ടം മുതല്‍ വിദേശികള്‍ക്കും സന്ദര്‍ശക വിസയില്‍ വന്നവര്‍ക്കും അധിക ചിലവ് കൂടാതെ വിസാ കാലാവധി നീട്ടുന്നതിന് എന്‍പിആര്‍എ സൗകര്യം ഒരുക്കിയിരുന്നു. ഇതിന്റെ തുടർച്ചയായാണ്‌ പുതിയ നടപടി.

Read Also: ഉംറ രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE