ഉംറ രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

By Staff Reporter, Malabar News
pravasalokam image_malabar news
Ajwa Travels

മക്ക: ഉംറയുടെ രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കമാകും. ഹജ്ജ് ഉംറ മന്ത്രാലയമാണ് ഞായറാഴ്‌ച ഉംറയുടെ രണ്ടാംഘട്ടം ആരംഭിക്കുമെന്ന് അറിയിച്ചത്. ആദ്യ ഘട്ടത്തിലെന്ന പോലെ സാമൂഹിക അകലം ഉള്‍പ്പടെയുള്ള കര്‍ശനമായ ആരോഗ്യ സുരക്ഷാ നിയന്ത്രണങ്ങളോടെയാണ് 14 ദിവസത്തെ രണ്ടാം ഘട്ട തീര്‍ത്ഥാടനവും നടക്കുക.

ആചാര അനുഷഠാനങ്ങള്‍ക്കായി 220,000 പേരും 560,000 ത്തോളം ആരാധകരും നമസ്‌കാരത്തിന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിദിനം 15,000 പേര്‍ക്കാണ് രണ്ടാം ഘട്ടത്തില്‍ ഉംറ തീര്‍ത്ഥാടനത്തിന് അനുമതി നല്‍കിയിരിക്കുന്നത്. നേരത്തെ 6000 പേര്‍ക്കായിരുന്നു അനുമതി ഉണ്ടായിരുന്നത്.

എന്നാല്‍ വിദേശ തീര്‍ത്ഥാടകര്‍ക്ക് ഈ ഘട്ടത്തില്‍ അനുമതി നല്‍കിയിട്ടില്ല. നവംബര്‍ ഒന്നിന് ആരംഭിക്കുന്ന മൂന്നാം ഘട്ടത്തില്‍ വിദേശ തീര്‍ത്ഥാടകര്‍ക്ക് പ്രവേശനാനുമതി നല്‍കുമെന്നാണ് ലഭിക്കുന്ന വിവരം.

സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്താനും സമയ ക്രമീകരണങ്ങള്‍ കൃത്യമായി പാലിക്കാനും ജനറല്‍ പ്രസിഡന്‍സി മുഴുവന്‍ വിശ്വാസികളോടും തീര്‍ത്ഥാടകരോടും അഭ്യര്‍ഥിച്ചു.

Read Also: പ്രളയാനന്തര കേരള പുനര്‍നിര്‍മ്മാണം; ലോകബാങ്ക് വായ്‌പ മുടങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE