എസ്എസ്എല്‍സി മൂല്യനിര്‍ണയത്തില്‍ വീഴ്‌ചയെന്ന് ആരോപണം

By Staff Reporter, Malabar News
cheating on exam
Representational Image
Ajwa Travels

തൃശൂർ: എസ്എസ്എല്‍സി മൂല്യനിര്‍ണയത്തില്‍ ഗുരുതര വീഴ്‌ച സംഭവിച്ചതായി ആരോപണം. കോട്ടപ്പുറം സെന്റ് ആന്‍സ് സ്‌കൂളിലെ വിദ്യാര്‍ഥികളാണ് മൂല്യനിര്‍ണയം നടത്തിയ പരീക്ഷാ പേപ്പര്‍ മാറിയെന്ന് ചൂണ്ടിക്കാട്ടി പരാതിയുമായി രംഗത്തെത്തിയത്.

സെന്റ് ആന്‍സ് സ്‌കൂളിലെ ആന്‍ഡ്രിയ എന്ന വിദ്യാര്‍ഥിനിയുടെ എസ്എസ്എല്‍സി മൂല്യനിര്‍ണയത്തിലാണ് വീഴ്‌ചയുണ്ടായത്. മാര്‍ക്ക് കുറഞ്ഞത് പരിശോധിക്കാനായി വിദ്യാര്‍ഥിനി ഉത്തര പേപ്പറിന്റെ പകര്‍പ്പ് എടുത്തപ്പോള്‍ മറ്റൊരു കുട്ടിയുടെ ഉത്തരപേപ്പറാണ് ലഭിച്ചത് എന്നാണ് ആരോപണം. തുടർന്ന് ഇതുസംബന്ധിച്ച് പരാതിപ്പെട്ടപ്പോള്‍ പരീക്ഷാ ഭവനുമായി ബന്ധപ്പെടാൻ ആയിരുന്നു വാല്യൂഷേന്‍ ഓഫിസറുടെ മറുപടി.

അതേസമയം പരാതി നല്‍കിയ ആന്‍ഡ്രിയയുടെ ഉത്തരപ്പേപ്പറായി അധികാരികള്‍ നല്‍കിയത് തന്റെ ഉത്തരപേപ്പറാണെന്ന് സ്‌ഥിരീകരിച്ച് സ്‌കൂളിലെ മറ്റൊരു വിദ്യാര്‍ഥിയും രംഗത്തെത്തിയിട്ടുണ്ട്.

Read Also: പ്രമുഖ വ്‌ളോഗർമാരായ ഇ ബുൾജെറ്റ് സഹോദരൻമാരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE