പ്രമുഖ വ്‌ളോഗർമാരായ ഇ ബുൾജെറ്റ് സഹോദരൻമാരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു

By Staff Reporter, Malabar News
Ebull jet brothers
Ajwa Travels

കണ്ണൂർ: പ്രമുഖ മലയാളം വ്‌ളോഗർമാരായ ഇ ബുൾജെറ്റ് സഹോദരങ്ങളെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. കണ്ണൂർ സ്വദേശികളായ എബിൻ, ലിബിൻ എന്നിവരെയാണ് കളക്‌ട്രേറ്റിലെ ആർടിഒ ഓഫീസിൽ സംഘർഷം ഉണ്ടാക്കിയെന്ന പരാതിയിൽ പോലീസ് കസ്‌റ്റഡിയിലെടുത്തത്.

വാഹനത്തിന്റെ അൾട്ടറേഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇവരുടെ വാൻ കണ്ണൂ‍ർ ആർടിഒ ഉദ്യോഗസ്‌ഥർ കസ്‌റ്റഡിയിൽ എടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട തുടർ നടപടികൾക്കായി ഇവരോട് ഇന്ന് രാവിലെ ഓഫീസിൽ ഹാജരാവാനും ആവശ്യപ്പെട്ടു. ഇന്ന് രാവിലെ ഇരുവരും എത്തിയതിന് പിന്നാലെയാണ് സംഘ‍ർഷമുണ്ടായത്.

വാൻ ആ‍ർടിഒ കസ്‌റ്റഡിയിൽ എടുത്ത കാര്യം ഇവ‍ർ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വീഡിയോയായി പങ്കുവച്ചിരുന്നു. ഇതേ തുട‍ർന്ന് ഇവരുടെ ആരാധകരായ നിരവധി ചെറുപ്പക്കാ‍ർ കണ്ണൂ‍ർ ആർടിഒ ഓഫീസിലേക്ക് വരികയായിരുന്നു.

ഒടുവിൽ വ്‌ളോ​ഗ‍ർമാരും ഉദ്യോ​ഗസ്‌ഥരും തമ്മിൽ വാക്ക് തർക്കമാവുകയും തുടർന്ന് കണ്ണൂ‍ർ ടൗൺ പോലീസ് സംഭവ സ്‌ഥലത്തെത്തി ഇരുവരെയും അറസ്‌റ്റ് ചെയ്യുകയുമായിരുന്നു. തങ്ങളെ ത‍കർക്കാൻ ആസൂത്രിതമായി നീക്കം നടക്കുന്നുണ്ടെന്നും, വാൻ ലൈഫ് വീഡിയോ ഇനി ചെയ്യില്ലെന്നും ഇ ബുൾജെറ്റ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

Read Also: സൂര്യനെല്ലി കേസ്; മുഖ്യപ്രതി ധർമരാജന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE