ആളൂർ പീഡനക്കേസ്; എസ്‌പി ജി പൂങ്കുഴലിക്കെതിരെ പരാതി

By News Desk, Malabar News
sp-g-poonkulazhi
ജി പൂങ്കുഴലി, തൃശൂർ എസ്‌പി
Ajwa Travels

തൃശൂർ: ആളൂർ പീഡനക്കേസുമായി ബന്ധപ്പെട്ട് തൃശൂർ റൂറൽ എസ്‌പി ജി പൂങ്കുഴലിക്കെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും വനിത കമ്മീഷനും പരാതി. ആളൂരിൽ പീഡനത്തിനിരയായ യുവതിയാണ് പരാതി നൽകിയത്. ജി പൂങ്കുഴലി അപമാനിക്കാൻ സൗകര്യം ഒരുക്കിയെന്ന് പെൺകുട്ടി പരാതിയിൽ ആരോപിക്കുന്നു.

ആളൂർ എസ്എച്ച്ഒയ്‌ക്കും റൂറൽ എസ്‌പിയ്‌ക്കും എതിരെ നടപടി വേണമെന്നാണ് യുവതിയുടെ ആവശ്യം. കായിക താരം മയൂഖ ജോണി ആരോപണങ്ങൾ ഉന്നയിച്ച കേസു കൂടിയാണിത്. 2016ലാണ് ചാലക്കുടി മുരിങ്ങൂർ സ്വദേശിനിയും മയൂഖ ജോണിയുടെ സുഹൃത്തും ആയ യുവതിയെ പ്രതി വീട്ടിൽ കയറി പീഡനത്തിനിരയാക്കിയത്. അതേസമയം കേസന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.

National News: ബോളിവുഡ് താരം യാമി ഗൗതമിന് ഇഡി നോട്ടീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE