അൽഭുതമായി പിങ്ക് തടാകം; ഇന്നും ചുരുളഴിയാത്ത രഹസ്യം

By Desk Reporter, Malabar News
Kauthuka Vartha
Ajwa Travels

ഒരു തടാകത്തെ കുറിച്ച് ചിന്തിക്കുമ്പോൾ അതിലെ വെള്ളത്തിന് ഏത് നിറമായിരിക്കും നിങ്ങളുടെ മനസിലേക്ക് വരിക? നീല, പച്ച ചിലപ്പോൾ ബ്രൗൺ നിറം പോലും നിങ്ങൾ സങ്കൽപ്പിച്ചേക്കാം. എന്നാൽ എപ്പോഴെങ്കിലും തടാകത്തെ കുറിച്ച് ഓർക്കുമ്പോൾ പിങ്ക് നിറത്തിലുള്ള വെള്ളം നിങ്ങളുടെ മനസിലേക്ക് വന്നിട്ടുണ്ടോ? ഉണ്ടാവാൻ സാധ്യത കുറവാണ്.

എന്നാൽ, ഓസ്ട്രേലിയയുടെ പടിഞ്ഞാറൻ ദ്വീപുകളിലൂടെ സഞ്ചരിക്കുന്ന ആർക്കും ഈ അവിശ്വസനീയമായ പ്രതിഭാസം സ്വന്തം കണ്ണുകൊണ്ട് കാണാൻ കഴിയും. പടിഞ്ഞാറന്‍ ഓസ്ട്രേലിയൻ തീരത്തുള്ള 105 ദ്വീപുകളിലെ മിഡിൽ ഐലന്റിലാണ് ലെയ്‌ക് ഹില്ലിയർ എന്ന ഈ തടാകം സ്‌ഥിതി ചെയ്യുന്നത്. ഈ ചെറിയ തടാകത്തിന്റെ നീളം കേവലം 600 മീറ്റർ മാത്രമാ‌ണ്. 1802ല്‍ ബ്രിട്ടീഷ് സഞ്ചാരിയായ മാത്യു ഫ്‌ലിന്റേഴ്‌സ് ആണ് പിങ്ക് തടാകത്തെ ആദ്യമായി പരിചയപ്പെടുത്തുന്നത്.പിങ്ക് നിറത്തിൽ നിറഞ്ഞു നിൽക്കുന്ന തടാകം ഏവർക്കും ഒരു അൽഭുതമാണ്. എന്നാൽ ഈ അൽഭുത തടാകത്തിന്റെ നിറത്തിന് പിന്നിലെ രഹസ്യം ഇന്നും ചുരുളഴിഞ്ഞിട്ടില്ല. തടാകത്തിലെ വെള്ളത്തിൽ അടങ്ങിയിരിക്കുന്ന ഉപ്പിന്റെ അളവാകാം ഒരുപക്ഷെ ഈ നിറവ്യത്യാസത്തിന് കാരണം എന്നൊരു ഊഹം മാത്രമാണ് ഇപ്പോൾ ഉള്ളത്, അതിൽ വ്യക്‌തത വന്നിട്ടില്ല.

ഹില്ലിയർ തടാകം സമുദ്രത്തേക്കാൾ 10 മടങ്ങ് ഉപ്പുരസമുള്ളതാണ്. ഈ തടാകത്തിലെ വെള്ളം ചില സഞ്ചാരികൾ കുപ്പികളിലാക്കി കൊണ്ടുപോകാറുണ്ട്. സമീപവാസികൾ ഇവിടെ നിന്ന് ഉപ്പും ശേഖരിക്കുന്നുണ്ട്.

Most Read:  ‘ആല്‍ക്കെമിസ്‌റ്റ്’ ഓട്ടോയെ കണ്ടുമുട്ടി പൗലോ കൊയ്‌ലോ; അമ്പരപ്പ് മാറാതെ പ്രദീപ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE