വനിത നഴ്‌സിനെ അപമാനിക്കാന്‍ ശ്രമിച്ച ആംബുലന്‍സ് ഡ്രൈവര്‍ പിടിയില്‍

By Staff Reporter, Malabar News
Village Assistant arrested
Representational Image
Ajwa Travels

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ വനിത നഴ്‌സിനെ അപമാനിക്കാന്‍ ശ്രമിച്ച ആംബുലന്‍സ് ഡ്രൈവറെ പോലീസ് അറസ്‌റ്റ് ചെയ്‌തു. പെരിന്തല്‍മണ്ണ അമ്മിനിക്കാട് ചെമ്മലശേരി വീട്ടില്‍ ഹനീഫയാണ് (44) പിടിയിലായത്. 108 ആംബുലന്‍സില്‍ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വനിത നഴ്‌സിനോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിലാണ് ഇയാളെ പോലീസ് അറസ്‌റ്റ് ചെയ്‌തത്.

ആംബുലന്‍സ് വൃത്തിയാക്കുന്നതിനിടെ ഹനീഫ വീഡിയോ ചിത്രീകരിക്കാന്‍ ശ്രമിക്കുകയും ഇത് ചോദ്യം ചെയ്‌ത യുവതിയോട് ഇയാൾ അപമര്യാദയായി സംസാരിക്കുകയും ആയിരുന്നു. ഹനീഫ യുവതിയെ കൈയേറ്റം ചെയ്‌തതായും പരാതിയില്‍ പറയുന്നു.

Malabar News: മേപ്പാടിയില്‍ മുഴുവന്‍ റിസോര്‍ട്ടുകള്‍ക്കും സ്‌റ്റോപ് മെമ്മോ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE