ഇ-കോമേഴ്‌സ് നിയമ ഭേദഗതി; കരട് ചട്ടം ഉടൻ പുറത്തിറക്കും

By Staff Reporter, Malabar News
E-commerce india-new act
Ajwa Travels

ന്യൂഡെൽഹി: ഉപഭോക്‌തൃ സംരക്ഷണ നിയമങ്ങൾ ഉൾപ്പെടുത്തി ഭേദഗതി ചെയ്‌ത ഇ-കൊമേഴ്‌സ് നിയമത്തിന്റെ കരട് ഈയാഴ്‌ച പുറത്തിറക്കും. ഫ്ളാഷ് വിൽപനയിലെ വ്യക്‌തതയാണ് പ്രധാനമായി ഭേദഗതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇ-കൊമേഴ്‌സ് മേഖലയിൽ നിയന്ത്രണം ഫലപ്രദമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഭേദഗതികൾ കൊണ്ടുവരുന്നത്.

ഫ്ളിപ്‌കാർട്ട്, ആമസോൺ ഉൾപ്പടെയുള്ള പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനികളും, കോൺഫെഡറേഷൻ ഓഫ് ഇന്ത്യ ട്രേഡേഴ്‌സ് (സിഎഐടി), കോൺഫഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ്, റീട്ടെയിൽ അസോസിയേഷൻ ഓഫ് ഇന്ത്യ, ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ, ചേംബർ ഓഫ് കൊമേഴ്‌സ് തുടങ്ങിയവയുമായി നിരവധി തവണ ചർച്ചചെയ്‌ത ശേഷമാണ് ഭേദഗതി കൊണ്ടുവരുന്നത്.

വൻതോതിൽ വിലകുറച്ചുള്ള ഫ്ളാഷ് വിൽപനയെ ഭേഗതി സാരമായി തന്നെ ബാധിക്കുമെന്നാണ് വിലയിരുത്തൽ. ഉപഭോക്‌താക്കൾക്ക് പരാതി നൽകാൻ ഇ-കൊമേഴ്‌സ് സ്‌ഥാപനങ്ങൾ ഉദ്യോഗസ്‌ഥനെ നിയമിക്കുന്നതിനുള്ള വ്യവസ്‌ഥയും കരടിലുണ്ടാകും എന്നാണ് റിപ്പോർട്ടുകൾ.

Read Also: ഐഎസ്എൽ; ടിപി രഹ്‌നേഷ് ജംഷഡ്‌പൂർ എഫ്‌സിയിൽ തുടരും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE