യാക്കോബായ സഭാ നേതൃത്വവും അമിത് ഷായും തമ്മിലുള്ള കൂടിക്കാഴ്‌ച ഇന്ന്

By Trainee Reporter, Malabar News
Ajwa Travels

ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യാക്കോബായ സഭാ നേതൃത്വവും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും തമ്മിലുള്ള കൂടിക്കാഴ്‌ച ഇന്ന്. ഡെൽഹിയിൽ അമിത് ഷായുടെ ഓഫീസിൽ വെച്ചാണ് കൂടിക്കാഴ്‌ച നടക്കുക. ചർച്ചയിൽ മെത്രോപ്പോലീത്തൻ ട്രസ്‌റ്റി ജോസഫ് മാർ ഗ്രിഗോറിയോസ്, കുര്യാക്കോസ് മാർ തെയോഫിലസ്, യൂഹന്നാൻ മാർ മിലിത്തിയോസ്, തോമസ് മാർ തിമോത്തിയോസ് എന്നിവർ പങ്കെടുക്കും.

പള്ളി തർക്കത്തിൽ ബിജെപി സഹായിച്ചാൽ പരസ്യപിന്തുണ പ്രഖ്യാപിക്കാനാണ് സഭാ തീരുമാനം. ഇത്തവണ വോട്ട് ചെയ്യുന്നത് സഭക്ക് വേണ്ടി ആയിരിക്കണമെന്ന് കഴിഞ്ഞ ദിവസം ചേർന്ന സിനഡിന് ശേഷം വിശ്വാസികളോട് സഭാ നേതൃത്വം ആഹ്വാനം ചെയ്‌തിരുന്നു.

അമിത് ഷായുമായുള്ള കൂടിക്കാഴ്‌ചക്ക് ശേഷം സഭയുടെ മാനേജിങ് കമ്മിറ്റി ചേർന്ന് ഉടൻ നിലപാട് പ്രഖ്യാപിക്കും. നേരത്തെ ബിജെപി, ആർഎസ്എസ് നേതാക്കൾ കേരളത്തിലെത്തി മെത്രോപ്പോലീത്തമാരുമായി ചർച്ച നടത്തിയിരുന്നു. പള്ളി തർക്കവിഷയത്തിൽ ഇടപെടാമെന്നാണ് ബിജെപിയുടെ വാഗ്‌ദാനം.

Read also: മഹാരാഷ്‌ട്രയിൽ കോവിഡ് കേസുകൾ ഉയരുന്നു; ആശങ്ക പ്രകടിപ്പിച്ച് കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE