പൂവാലൻമാരെ വലയിലാക്കാൻ ‘ശക്‌തി ടീം’ രൂപീകരിച്ച് അമൃത്‌സർ പോലീസ്

By Staff Reporter, Malabar News
shakti team-police
Ajwa Travels

അമൃത്‌സർ: പൊതുയിടങ്ങളിൽ സ്‍ത്രീകളെ ശല്യം ചെയ്യുന്നവരെ പിടികൂടാൻ വനിതാ ഉദ്യോഗസ്‌ഥരുടെ നേതൃത്വത്തിൽ ‘ശക്‌തി ടീം’ ആരംഭിച്ച് അമൃത്‌സർ കമ്മീഷണറേറ്റ് പോലീസ്. സ്‍ത്രീ ശാക്‌തീകരണത്തിന്റെ ഭാഗമായാണ് പ്രത്യേക സംഘത്തെ നിയമിച്ചതെന്നും പോലീസ് വ്യക്‌തമാക്കി.

‘ശക്‌തി ടീം’ അംഗങ്ങളെ സ്‌ത്രീകൾക്കെതിരായ ഈവ് ടീസിംഗ് പോലുള്ള സംഭവങ്ങൾ കൂടുതൽ റിപ്പോർട് ചെയ്യപ്പെടുന്ന അമൃത്‌സറിലെ വിവിധ സ്‌ഥലങ്ങളിൽ നിയോഗിക്കുമെന്നും പോലീസ് പറഞ്ഞു.

ശക്‌തി ടീമിലെ അംഗങ്ങളെ സ്‍ത്രീകൾക്കെതിരായ അതിക്രമങ്ങൾ കാര്യമായി റിപ്പോർട് ചെയ്യപ്പെടുന്ന സ്‌ഥലങ്ങളിൽ നിയമിക്കും. ഇവർ സാധാരണ വസ്‍ത്രം ധരിച്ചാകും ഡ്യൂട്ടിയിൽ ഉണ്ടാവുക; പോലീസ് കമ്മീഷണർ വിക്രംജീത് ദുഗ്ഗൽ അറിയിച്ചു.

അതേസമയം പുതിയ നീക്കം അമൃത്‌സറിൽ പൊതുയിടങ്ങളിലും മറ്റും സ്‍ത്രീകളെ ശല്യം ചെയ്യുന്നതും അപമാനിക്കുന്നതുമായ കേസുകൾ കുറക്കാൻ ഇടയാക്കുമെന്നാണ് പോലീസ് പറയുന്നത്.

Most Read: നരബലിക്കല്ല 45 ദിവസം പ്രായമുള്ള കുഞ്ഞിനെ കൊണ്ടുവന്നത്; എസ്‌പി ആർ കൃഷ്‌ണരാജ്‌ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE