ഒടിടി റിലീസിനൊരുങ്ങി സൂര്യയുടെ ‘സൂരരൈ പോട്ര്’; തുറന്ന കത്തിലൂടെ മുന്നറിയിപ്പുമായി സംവിധായകന്‍

By Staff Reporter, Malabar News
entertainment news_malabar news
Actor Suriya, Director Hari
Ajwa Travels

കാത്തിരിപ്പുകള്‍ക്കൊടുവില്‍ ഓടിടി റിലീസിനായി ഒരുങ്ങുകയാണ് തമിഴ് സൂപ്പര്‍ താരം സൂര്യ നായകനാകുന്ന ‘സൂരരൈ പോട്ര്‘ എന്ന ചിത്രം. സുധ കൊങ്ക്ര സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ മലയാളത്തിലെ പ്രിയ താരം അപര്‍ണ ബാലമുരളിയാണ് നായികയായി എത്തുന്നത്.

പത്രക്കുറിപ്പിലൂടെയാണ് ചിത്രം ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യുന്നതെന്ന് സൂര്യ അറിയിച്ചത്. കോവിഡ് വ്യാപനം രൂക്ഷമായതിനാല്‍ തീയേറ്ററുകളെല്ലാം പൂട്ടിക്കിടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഓടിടിയില്‍ റിലീസ് ചെയ്യുതെന്ന് സൂര്യ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ സൂര്യക്ക്‌ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് തമിഴിലെ പ്രശസ്‌ത സംവിധായകന്‍ ഹരി.

തുറന്ന കത്തിലൂടെയാണ് ഹരി മുന്നറിയിപ്പുമായി എത്തിയിരിക്കുന്നത്. ഒടിടി റിലീസിനെ കുറിച്ച് സൂര്യ ഒന്നുകൂടി ആലോചിക്കണമെന്ന് ഇദ്ദേഹം കത്തില്‍ പറയുന്നു. സിങ്കം പോലെ നിരവധി സിനിമകള്‍ സൂര്യയെ നായകനാക്കി സംവിധാനം ചെയ്‌തിട്ടുള്ളയാളാണ് ഹരി.

ഒരുപാട് വര്‍ഷങ്ങള്‍ നമ്മള്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ടല്ലോ എന്നും ഒരു ആരാധകനെന്ന നിലയില്‍ താങ്കളുടെ സിനിമകള്‍ ഒടിടിയില്‍ അല്ല, മറിച്ച് തീയേറ്ററില്‍ കാണാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഹരി കത്തിലൂടെ സൂചിപ്പിച്ചു. കൂടാതെ തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്ന പ്രതികരണങ്ങളും കൈയ്യടികളുമാണ് നമ്മളെ ഇവിടം വരെ എത്തിച്ചതെന്നും പ്രേക്ഷകരെ നമ്മള്‍ മറക്കരുതെന്നും ഹരി കത്തില്‍ കുറിച്ചു.

ദൈവം എല്ലായിടത്തുമുണ്ട്. നമ്മുടെ ദൈവം സിനിമയാണ്. സിനിമ തീയേറ്ററുകളില്‍ എത്തിയാല്‍ മാത്രമേ നമുക്ക് ബഹുമാനം ലഭിക്കൂകയുള്ളൂ. സംവിധായകര്‍ക്കും അവരുടെ ക്രിയാത്മകതക്കും പ്രശസ്‌തിയും പേരും ലഭിക്കുന്നതും അപ്പോഴാണ് സംവിധായകന്‍ കുറിച്ചു. നിര്‍മാതാക്കള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ നല്ലപോലെ അറിയുന്നയാളാണ് താനെന്നും താങ്കള്‍ എടുത്ത തീരുമാനത്തെക്കുറിച്ച് വീണ്ടും ചിന്തിക്കണമെന്നും സിനിമയുള്ളിടത്തോളം കാലം താങ്കളുടെ പേരും പ്രശസ്‌തിയും നിലനില്‍ക്കുമെന്നും ഹരി കത്തിലൂടെ വ്യക്തമാക്കി.

‘പൊന്‍മകള്‍ വന്താല്‍’ എന്ന തമിഴ് ചിത്രവും മുന്‍പ് ആമസോണില്‍ റിലീസ് ചെയ്‌തിരുന്നു. ജ്യോതിക നായികയായ ഈ ചിത്രം സൂര്യയായിരുന്നു നിര്‍മ്മിച്ചിരുന്നത്. അന്നും തമിഴ് സിനിമാ ലോകത്ത് ചിത്രത്തിന്റെ ആമസോണ്‍ റിലീസുമായി ബന്ധപ്പെട്ട് മുറുമുറുപ്പുകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ സൂര്യയുടെ ചിത്രവും ഓടിടി റിലീസിന് എത്തുന്നതായി വാര്‍ത്തകള്‍ വന്നതോടെയാണ് സൂര്യക്ക്‌ മുന്നറിയിപ്പുമായി സംവിധായകന്‍ എത്തിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE