നയന സൂര്യയുടേത് കൊലപാതകമല്ല; മയോകാർഡിയൽ ഇൻഫാർക്ഷനെന്ന് ക്രൈം ബ്രാഞ്ച്

മരണം സംഭവിച്ചത് പെട്ടെന്നല്ലെന്നാണ് നിഗമനം. രണ്ടു മുതൽ ആറ് മണിക്കൂർ വരെ സമയം എടുത്ത് മരണം സംഭവിച്ചാണെന്നാണ് ക്രൈം ബ്രാഞ്ചിന്റെ നിഗമനം. മയോകാർഡിയൽ ഇൻഫാർക്ഷനിൽ അങ്ങനെ സംഭവിക്കാമെന്നും ഇന്ന് ചേർന്ന മെഡിക്കൽ ബോർഡ് വിലയിരുത്തി.

By Trainee Reporter, Malabar News
nayana surya
നയന സൂര്യ
Ajwa Travels

തിരുവനന്തപുരം: യുവ സംവിധായക നയന സൂര്യയുടെ മരണത്തിൽ നിർണായകമായ ഫോറൻസിക് റിപ്പോർട് ക്രൈം ബ്രാഞ്ചിന് ലഭിച്ചു. നയന കിടന്ന മുറിയുടെ വാതിൽ അകത്ത് നിന്ന് കുറ്റിയിട്ടിരുന്നു എന്നാണ് ഫോറൻസിക് റിപ്പോർട്. വാതിൽ തളളി തുറന്നാണ് സുഹൃത്തുക്കൾ അകത്ത് കയറിയത്. ഫോൺ വിളിച്ചിട്ടും എടുക്കാത്തതിനാൽ സുഹൃത്തുക്കൾ വാതിൽ തള്ളി തുറന്ന് അകത്ത് കയറിയെന്നായിരുന്നു സാക്ഷി മൊഴി.

സാക്ഷികളുടെ സാന്നിധ്യത്തിൽ അതേ മുറിയുടെ വാതിൽ വീണ്ടും തള്ളി തുറന്നായിരുന്നു പരിശോധന. ഇന്ന് ചേർന്ന മെഡിക്കൽ ബോർഡും ഈ റിപ്പോർട് പരിശോധിച്ചിരുന്നു. രണ്ടാഴ്‌ച മുൻപ് നടത്തിയ പരിശോധന ക്രൈം ബ്രാഞ്ച് വീഡിയോയിൽ പകർത്തിയിരുന്നു. മെഡിക്കൽ ബോർഡ് റിപ്പോർട് രണ്ടാഴ്‌ചക്കുള്ളിൽ ലഭിക്കും. നയന സൂര്യ വിഷാദ രോഗത്തിന് ചികിൽസ തേടിയിരുന്നു. നയന കഴിച്ച മരുന്നുകൾ ഉൾപ്പടെ പരിശോധിച്ചു.

നയനയുടെ മരണകാരണം പരിക്കുകൾ അല്ലെന്നാണ് ക്രൈം ബ്രാഞ്ച് നിഗമനം. മയോകാർഡിയൽ ഇൻഫാർക്ഷനാണ് മരണകാരണമെന്നാണ് കണ്ടെത്തൽ. പത്തോളജി വിദഗ്‌ധരും ഈ നിഗമനത്തിലാണ്. 2019 ഫെബ്രുവരി 24ന് ആണ് നയന സൂര്യയെ (28) മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയമ്പലം ആൽത്തറ ജങ്ഷനിലെ ഫ്ളാറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ അസിസ്‌റ്റന്റ്‌ ആയിരുന്നു.

മരണം സംഭവിച്ചത് പെട്ടെന്നല്ലെന്നാണ് നിഗമനം. രണ്ടു മുതൽ ആറ് മണിക്കൂർ വരെ സമയം എടുത്ത് മരണം സംഭവിച്ചാണെന്നാണ് ക്രൈം ബ്രാഞ്ചിന്റെ നിഗമനം. മയോകാർഡിയൽ ഇൻഫാർക്ഷനിൽ അങ്ങനെ സംഭവിക്കാമെന്നും ഇന്ന് ചേർന്ന മെഡിക്കൽ ബോർഡ് വിലയിരുത്തി. മരണകാരണം ആത്‍മഹത്യ എന്നോ കൊലപാതകമെന്നോ നിഗമനത്തിൽ എത്തിയില്ല. രേഖകൾ പരിശോധിച്ചു 20 ദിവസത്തിനുള്ളിൽ മെഡിക്കൽ ബോർഡ് അവലോകന റിപ്പോർട് നൽകും. ഈ റിപ്പോർട് കേസിൽ നിർണായകമാകും.

Most Read: വന്ദേഭാരത് കാസർഗോഡ് വരെ നീട്ടി; വേഗത കൂട്ടാൻ വളവുകൾ നികത്തും 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE