ചലച്ചിത്ര സംവിധായകന്‍ എ.ബി രാജ് അന്തരിച്ചു

By News Desk, Malabar News
Film Director A.B Raj Passed Away
A.B RAJ
Ajwa Travels

ചെന്നൈ: പഴയകാല ഹിറ്റ് സിനിമകളുടെ സംവിധായകന്‍ ആന്റണി ഭാസ്‌കര്‍ രാജ് എന്ന എ.ബി രാജ് അന്തരിച്ചു. തെന്നിന്ത്യന്‍ നടിയും മകളുമായ ശരണ്യ പൊന്‍വണ്ണന്റെ ചെന്നൈ വിരുഗംപാക്കത്തെ വസതിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 1951 മുതല്‍ 1986 വരെ സിനിമാ രംഗത്ത് സജീവമായിരുന്നു അദ്ദേഹം. 65 മലയാളം ചിത്രങ്ങളും 11 സിംഹള ചിത്രങ്ങളും രണ്ട് തമിഴ് ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.

ആലപ്പുഴ സ്വദേശി ഭാഗ്യനാഥ് പിള്ളയുടെയും രാജമ്മയുടെയും മകനായി 1929-ല്‍ മധുരയില്‍ ജനിച്ച അദ്ദേഹം 11 വര്‍ഷത്തോളം ശ്രീലങ്കയില്‍ ആയിരുന്നു. ഡേവിഡ് ലീനിന്റെ പ്രശസ്ത ചിത്രമായ ‘ബ്രിഡ്ജ് ഓണ്‍ ദി റിവര്‍ ചായ്’ ല്‍ സഹസംവിധായകനായി ജോലി ചെയ്തിരുന്നു.

1968-ല്‍ ‘കളിയല്ല കല്യാണം’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം മലയാള സംവിധാന രംഗത്തേക്ക് കടന്നു വരുന്നത്. തുടര്‍ന്ന് കണ്ണൂര്‍ ഡീലക്‌സ്, ഡൈജര്‍ ബിസ്‌ക്കറ്റ്, ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു, സൂര്യവംശം, അടിമച്ചങ്ങല, ഹണിമൂണ്‍, രഹസ്യരാത്രി തുടങ്ങി നിരവധി ചിത്രങ്ങള്‍ അദ്ദേഹത്തിന്റേതായി പുറത്തിറങ്ങി. സത്യന്‍, പ്രേം നസീര്‍ എന്നീ സൂപ്പര്‍ഹിറ്റ് നായകന്മാരെ അണിനിരത്തി രാജ് ഒരുക്കിയ ചിത്രങ്ങളെല്ലാം വിജയമായിരുന്നു. ശിവാജി ഗണേശനും ചന്ദ്രബാബുവും ചേര്‍ന്ന് അഭിനയിച്ച ചിരിക്കുടുക്കയുടെ തമിഴ് റീമേക്ക് ‘തുള്ളിയോടും പുള്ളിമാന്‍’ ആണ് സംവിധാനം ചെയ്ത തമിഴ് ചിത്രം. സംവിധായകരായ ഐ വി ശശി, ചന്ദ്രകുമാര്‍, രാജശേഖരന്‍ എന്നിവര്‍ അദ്ദേഹത്തിന്റെ ശിഷ്യരാണ്. തമിഴ് ഡയറക്ടര്‍ അസോസിയേഷന്‍ പ്രസിഡന്റായും എ.ബി രാജ് പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: പരേതയായ സരോജിനി, മക്കള്‍: ജയപാല്‍, മനോജ്, ശരണ്യ, മരുമകന്‍: തമിഴ് നടന്‍ പൊന്‍വണ്ണന്‍.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE