വിജിലൻസ് പരിശോധനയിൽ കണക്കിൽപ്പെടാത്ത 4,53,600 രൂപ പിടിച്ചെടുത്തു

By Trainee Reporter, Malabar News
Money seized
Representational Image
Ajwa Travels

ഗൂഡല്ലൂർ: കൂനൂരിനടുത്തുള്ള ജഗതള പഞ്ചായത്തിൽ വിജിലൻസ് പരിശോധന. പരിശോധനയിൽ കണക്കിൽപ്പെടാത്ത 4,53,600 രൂപ പിടിച്ചെടുത്തു. സ്വാശ്രയ സംഘത്തിന് നൽകുന്നതിനായി സഹകരണ ബാങ്കിൽ നിന്നും കൊണ്ടുവന്ന പണമാണെന്നാണ് പഞ്ചായത്തിലെ ജീവനക്കാർ മൊഴി നൽകിയത്.

എന്നാൽ, വിജിലൻസ് നടത്തിയ പരിശോധനയിൽ അത്തരത്തിലുള്ള സ്വാശ്രയ സംഘങ്ങൾ പഞ്ചായത്തിൽ ഇല്ലെന്ന് കണ്ടെത്തി. കൂടാതെ, പണം അനധികൃതമാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഊട്ടിയിൽ നിന്നുള്ള വിജിലൻസ് ഡിഎസ്‌പി സുഭാഷിണിയുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. പണവുമായി ബന്ധപ്പെട്ട് രണ്ട് ജീവനക്കാരെ ചോദ്യം ചെയ്‌ത്‌ വരികയാണ്.

Most Read: സന്ദീപിന്റെ കൊലപാതകത്തിന് പിന്നിൽ മുൻവൈരാഗ്യം; പ്രതികളെ ചോദ്യം ചെയ്യുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE