കണ്ണൂർ: ഇരിട്ടി പുഴയിൽ അജ്‌ഞാത മൃതദേഹം കണ്ടെത്തി. പട്ടർകയം എന്ന് വിളിക്കുന്ന പുഴയോരത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.
ബുധനാഴ്‌ച രാവിലെയാണ് സംഭവം. പുഴയിൽ കുളിക്കാനെത്തിയ പ്രദേശവാസിയാണ് ആദ്യം മൃതദേഹം കാണുന്നത്. പുഴയോരത്തോട് ചേർന്ന് വെള്ളത്തിൽ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഏകദേശം മൂന്നു ദിവസത്തിലധികം പഴക്കം തോന്നിക്കുന്ന മൃതദേഹം മധ്യവയസ്‌കനായ ആളുടേതാണെന്നാണ് സംശയിക്കുന്നത്.
Malabar News: തുടർച്ചയായ മരണം; അഗതി മന്ദിരത്തിൽ 23 പേർക്ക് ആർടിപിസിആർ പരിശോധന നടത്തി