ഉത്തരക്കടലാസ് പെരുവഴിയിൽ; വിവാദമായി കണ്ണൂർ സർവകലാശാല

By Team Member, Malabar News
kannur university
Representational image
Ajwa Travels

കണ്ണൂർ : കണ്ണൂർ സർവകലാശാലയിലെ വിദ്യാർഥികളുടെ ഒരു കെട്ട് ഉത്തരക്കടലാസുകൾ കിട്ടിയത് പെരുവഴിയിൽ നിന്നും. സർവകലാശാലയിൽ വിദൂര വിദ്യാഭ്യാസത്തിലൂടെ ബികോം ചെയ്യുന്ന വിദ്യാർഥികളുടെ രണ്ടാംവർഷ പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് ഇന്ന് രാവിലെയോടെ റോഡരികിൽ നിന്നും കിട്ടിയത്.

മലപ്പട്ടം ചൂളിയാട്ട് നിന്നാണ് ബികോം വിദ്യാർഥികളുടെ ഒരു കെട്ട് ഉത്തരക്കടലാസുകൾ ഇന്ന് രാവിലെ കിട്ടിയത്. കഴിഞ്ഞ ഡിസംബർ 23ആം  തീയതി നടന്ന പരീക്ഷയുടെ ഉത്തരക്കടലാസുകൾ ആയിരുന്നു അവ. മൂല്യനിർണ്ണയം കഴിഞ്ഞ ഉത്തരക്കടലാസുകൾ ആണെങ്കിലും അവയുടെ ഫലം ഇതുവരെ പുറത്തു വന്നിട്ടില്ല. ഇതോടെ സംഭവം വലിയ വിവാദമായിരിക്കുകയാണ്. തുടർന്ന് സംഭവത്തിൽ കെഎസ്‌യു പ്രവർത്തകർ പ്രതിഷേധവുമായി സർവകലാശാലയിൽ എത്തി.

Read also : പട്ടാള അട്ടിമറിക്ക് എതിരെ വ്യാപക പ്രതിഷേധം; മ്യാൻമറിൽ ഫേസ്ബുക്ക് നിരോധിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE