നേപിഡിയോ: മ്യാൻമറിൽ ഫേസ്ബുക്കിന് നിരോധനം ഏർപ്പെടുത്തി പുതിയ സൈനിക സർക്കാർ. സൈന്യത്തിന്റെ ഭരണ അട്ടിമറിക്കെതിരെ ഫേസ്ബുക്കിലൂടെ നടക്കുന്ന പ്രതിഷേധങ്ങളുടെ പശ്‌ചാത്തലത്തിലാണ് നിരോധനം. മ്യാൻമറിൽ ഏറെ ജനപ്രീതിയുള്ള ആപ്പാണ് ഫേസ്ബുക്ക്. പുതിയ സർക്കാരിന് എതിരെ വ്യാപകമായ പ്രതിഷേധങ്ങളാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ അരങ്ങേറുന്നത്.
നാല് ദിവസം മുൻപാണ് മ്യാൻമറിൽ പട്ടാള അട്ടിമറി നടന്നത്. ആങ്സാൻ സൂചിയും പ്രസിഡണ്ട് വിൻ മിൻടും അടക്കമുള്ള ഭരണകക്ഷി നേതാക്കൾ പട്ടാള തടങ്കലിലാണ്. പ്രവിശ്യകളിലുള്ള മുഖ്യമന്ത്രിമാരെയും അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. മ്യാൻമറിലെ ഔദ്യോഗിക ടിവി, റേഡിയോ എന്നിവ പ്രവർത്തനം നിർത്തി വച്ചിരിക്കുകയാണ്. പ്രധാന നഗരങ്ങളിൽ മൊബൈൽ സേവനങ്ങൾ തടസപ്പെട്ടിട്ടുണ്ട്.
Read Also: യുഎസിൽ കോവിഡ് വാക്‌സിന് അനുമതി തേടി ജോൺസൺ ആന്റ് ജോൺസൺ