അന്തിക്കാട് നിധിന്‍ കൊലപാതക കേസ്; ഒരാള്‍ കൂടി അറസ്‌റ്റില്‍

By Staff Reporter, Malabar News
malabar image_malabar news
Representational Image
Ajwa Travels

തൃശൂര്‍: അന്തിക്കാട് നിധിന്‍ കൊലപാതക കേസില്‍ ഒരാളെ കൂടി പോലീസ് അറസ്‌റ്റ് ചെയ്‌തു. ഒളിവില്‍ കഴിഞ്ഞ് വന്നിരുന്ന ബിനേഷ് എന്ന കുന്തി ബിനേഷാണ് പോലീസ് പിടിയിലായത്. വധക്കേസില്‍ ഇതുവരെ 12 പ്രതികളാണ് അറസ്‌റ്റിലായത്.

കൊലപാതകം നടത്തുന്നതിനാവശ്യമായ ആയുധങ്ങള്‍ എത്തിച്ചു നല്‍കുകയും ഗൂഡാലോചനയില്‍ പങ്കെടുക്കുകയും ചെയ്‌തയാളാണ് കുന്തി ബിനേഷ്. ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

പ്രതികളെ കൊലപാതകം നടത്താന്‍ സഹായിച്ചവരും രക്ഷപെടാന്‍ സാഹായിച്ചവരും ഇനിയും അറസ്‌റ്റിലാകാനുണ്ടെന്ന് പോലീസ് അറിയിച്ചു. കേസില്‍ നേരത്തെ അറസ്‌റ്റ് ചെയ്‌ത 12 പ്രതികള്‍ നിലവില്‍ വിവിധ ജയിലുകളില്‍ റിമാന്‍ഡിലാണ്.

Malabar News: പെൺകുട്ടി വീടിനുള്ളിൽ തീ കൊളുത്തി മരിച്ച നിലയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE