മന്ത്രി അധിക്ഷേപിച്ചു; പരാതി നൽകി അജിത്തും അനുപമയും

By Syndicated , Malabar News
saji-cheriyan_anupama
Ajwa Travels

തിരുവനന്തപുരം: ദത്ത് വിവാദത്തിൽ മന്ത്രി സജി ചെറിയാൻ അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടി അജിത്തും അനുപമയും പോലീസില്‍ പരാതി നല്‍കി. മന്ത്രി അപമാനിച്ചെന്നും ആരുടെ കൂടെ ജീവിക്കണമെന്നത് തന്റെ അവകാശമാണെന്നും അനുപമ പേരൂര്‍ക്കട പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

സ്വന്തം മകള്‍, കല്യാണം കഴിച്ച് രണ്ടും മൂന്നും കുട്ടികളുള്ള ഒരുവനെ പ്രേമിച്ച് പോകുമ്പോൾ രക്ഷിതാക്കളുടെ മനോനില മനസിലാക്കണം എന്ന മന്ത്രി സജി ചെറിയാന്റെ പ്രസംഗത്തിന് എതിരെയാണ് പരാതി. സ്‍ത്രീ മുന്നേറ്റം ലക്ഷ്യമാക്കി സാംസ്‌കാരിക വകുപ്പ് നടപ്പാക്കുന്ന ‘സമം’ പദ്ധതിയുടെ ഭാഗമായി ആരംഭിച്ച സ്ത്രീകളുടെ നാടകക്കളരി കാര്യവട്ടം ക്യാംപസില്‍ ഉൽഘാടനം ചെയ്യവെയാണ് മന്ത്രിയുടെ പ്രസ്‌താവന

“കല്യാണം കഴിച്ചു രണ്ടും മൂന്നും കുട്ടികള്‍ ഉണ്ടാവുക, എന്നിട്ടു സുഹൃത്തിന്റെ ഭാര്യയെ പ്രേമിക്കുക, അതും പോരാഞ്ഞിട്ട് വളരെ ചെറുപ്പമായ ഒരു കുട്ടിയെ വീണ്ടും പ്രേമിക്കുക, ആ കുട്ടിക്കും ഒരു കുട്ടിയുണ്ടാക്കി കോടുക്കുക, ചോദ്യം ചെയ്‌ത അച്ഛന്‍ ജയിലേക്കു പോവുക”- മന്ത്രി പറഞ്ഞു. തനിക്ക് മൂന്നു പെണ്‍കുട്ടികളായത് കൊണ്ടാണ് ഇത്തരത്തിൽ പ്രതികരിക്കുന്നത് എന്നും മന്ത്രി കൂട്ടിച്ചേർത്തു.

Read also: വൈദ്യുതാഘാതം; കൊല്ലത്ത് രണ്ട് വിദ്യാർഥികൾ മരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE