‘അനുരാധ ക്രൈം നമ്പർ.59/2019’ ടീസർ; സ്‌ത്രീപക്ഷ വിഷയത്തിൽ ഇന്ദ്രജിത്തും അനുസിത്താരയും

By Siva Prasad, Special Correspondent (Film)
  • Follow author on
Anuradha Crime No.59/2019
Ajwa Travels

സ്‌ത്രീപക്ഷ വിഷയം ആസ്‌പദമാക്കി നവാഗതനായ ഷാൻ തുളസീധരൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ടീസർ അന്താരാഷ്‌ട്ര വനിതാദിനത്തിൽ പുറത്തിറക്കി അണിയറപ്രവർത്തകർ. ഇന്ദ്രജിത്ത് സുകുമാരൻ അനുസിത്താര എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.

‘അനുരാധ Crime No.59/2019’ എന്ന വേറിട്ട ടൈറ്റിൽ കൊണ്ടുതന്നെ ഏറെ ആകാംക്ഷ സൃഷ്‌ടിക്കുന്ന സിനിമയിൽ സുരഭിലക്ഷ്‌മിയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഒരു ബസ് യാത്രക്കിടെ സുരഭി ലക്ഷ്‌മി സഹയാത്രികന്റെ മോശം പെരുമാറ്റം അനുഭവിക്കുമ്പോൾ മറ്റൊരു യാത്രക്കാരനായ ഇന്ദ്രജിത് സുകുമാരൻ ഇടപെടുന്ന രൂപത്തിലുള്ള ചെറിയൊരു ടീസറാണിപ്പോൾ പുറത്തിറങ്ങിയത്.

ചിത്രത്തിന്റെ തിരക്കഥ ഷാൻ തുളസീധരൻ, ജോസ് തോമസ് പോളക്കൽ എന്നിവരുടേതാണ്. ഗോൾഡൻ എസ് പിക്‌ചേഴ്‌സിന്റെ ബാനറിൽ ഗാർഡിയൻ ഏഞ്ചൽ സിനിമാസുമായി സഹകരിച്ചു കൊണ്ട് ഷെരീഫ് എംപി, ശ്യംകുമാർ എസ്, സിനോ ജോൺ തോമസ്, എയ്ഞ്ചലീന ആന്റണി എന്നിവരാണ് ചിത്രം നിർമിക്കുന്നത്.

പ്രമുഖ പ്രൊഡക്ഷൻ കൺട്രോളർ ഡിക്‌സൺ പൊഡുത്താസാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യുസർ. വിഷ്‌ണു ഉണ്ണികൃഷ്‌ണൻ, ഹരിശ്രീ അശോകൻ, ഹരീഷ് കണാരൻ, രമേഷ് പിഷാരടി, അനിൽ നെടുമങ്ങാട്, രാജേഷ് ശർമ, സുനിൽ സുഗദ, അജയ് വാസുദേവ്, സുരഭി സന്തോഷ്, ബേബി അനന്യ, മനോഹരി ജോയ് എന്നിവരും ചിത്രത്തിലെ മറ്റ് അഭിനേതാക്കളാണ്.

‘അനുരാധ Crime No.59/2019’ -ന് ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് നിർവഹിക്കുന്നത്. സന്ദീപ് സുധയുടെ വരികൾക്ക് അരുൺരാജ് സംഗീതം പകരുന്നു. സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളറായി സതീഷ് കാവിൽകോട്ടയും എഡിറ്ററായി ശ്യാം ശശിധരനും പ്രവർത്തിക്കുന്നു.

കല – സുരേഷ് കൊല്ലം, മേക്കപ്പ് – സജി കൊരട്ടി, വസ്‌ത്രാലങ്കാരം – അരുൺ മനോഹർ, സ്‌റ്റിൽസ് – രാംദാസ് മാത്തൂർ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ – അരുൺലാൽ കരുണാകരൻ, അസോസിയേറ്റ് ഡയറക്‌ടർ -സക്കീർ ഹുസൈൻ & സോണി ജിഎസ് കുളക്കൽ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്- ശിവൻ പൂജപ്പുര, പിആർഒ – പി ശിവപ്രസാദ്, ഫിനാൻസ് കൺട്രോളർ – അനിൽ ആമ്പല്ലൂർ, പ്രൊഡക്ഷൻ മാനേജർ – വിനോദ് എ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Most Read: വാഹനങ്ങളിലെ തോന്നിവാസങ്ങൾ; നടപടിക്ക് ഈ നമ്പറുകളിൽ ബന്ധപ്പെടാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE