ഷെയിൻ നിഗം ചിത്രം ‘ബർമുഡ’ മെയ് 6ന്; ‘ബാദുഷ സിനിമാസ്’ ചലച്ചിത്ര വിതരണ രംഗത്തേക്കും

കൃഷ്‌ണ ദാസ് പങ്കി കഥയും തിരക്കഥയും നിർവഹിക്കുന്ന ചിത്രത്തില്‍ കാശ്‌മീരി സ്വദേശി ശെയ്‌ലീ കൃഷ്‌ണയാണ് നായിക. വർത്തമാന കേരളത്തിലെ സംഭവങ്ങളെ രസകരമായി അവതരിപ്പിക്കുന്നതാണ് ചിത്രത്തിന്റെ പ്ളോട്ട്.

By Siva Prasad, Special Correspondent (Film)
  • Follow author on
Shane Nigam 'Bermuda' on May 6; A 'Badusha Cinemas' movie
Ajwa Travels

‘ബാദുഷ സിനിമാസ്’ ചലച്ചിത്ര വിതരണ രംഗത്തേക്ക് കടക്കുന്ന ആദ്യ ചിത്രമായ ‘ബർമുഡ’ മെയ് 6ന് റിലീസ് ചെയ്യും. രണ്ട് പതിറ്റാണ്ടിലേറെയായി മലയാള സിനിമയിൽ പ്രൊഡക്ഷൻ കൺട്രോളറായും പ്രൊജക്‌ട് ഡിസൈനറായും പ്രവർത്തിച്ചു വരുന്ന എൻഎം ബാദുഷയും, ‘ലോനപ്പന്റെ മാമോദീസ’ എന്ന ചിത്രത്തിലൂടെ സിനിമാ നിർമാണ രംഗത്തേക്ക് പ്രവേശിച്ച ഷിനോയ് മാത്യുവും ചേർന്നുള്ള നിർമാണ സംരംഭമാണ് ‘ബർമുഡ’.

‘ബാദുഷ സിനിമാസ്’ ഇതിനോടകം നിരവധി ചിത്രങ്ങളുടെ നിർമാണം നിർവഹിച്ചു കഴിഞ്ഞു. ഈ വർഷം റിലീസാകാനുള്ള അഞ്ചിലധികം സിനിമകൾ ഇവരുടെ നിർമാണ സംരംഭമാണ്. നിർമാണ മേഖലയിൽ സജീവമായ ബാദുഷ സിനിമാസ് ‘ബർമുഡ’ യിലൂടെ വിതരണ രംഗത്തും ചുവടുറപ്പിക്കുകയാണ്.

ടികെ രാജീവ് കുമാർ സംവിധാനം ചെയ്‌ത ഷെയിൻ നിഗം, വിനയ് ഫോർട്ട്‌ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ബർമുഡ’ ബാദുഷ സിനിമാസ്, 24 ഫ്രെയിംസ് എന്നിവയുടെ ബാനറിൽ സൂരജ് സികെ, ബിജു സിജെ, ഷിനോയ് മാത്യു, ബാദുഷ എൻഎം എന്നിവർ ചേർന്നാണ് നിർമിക്കുന്നത്.

സിനിമക്ക് കൃഷ്‌ണ ദാസ് പങ്കിയാണ് കഥയും തിരക്കഥയും നിർവഹിക്കുന്നത്. ചിത്രത്തില്‍ കാശ്‌മീരി സ്വദേശി ശെയ്‌ലീ കൃഷ്‌ണയാണ് നായിക. വർത്തമാന കേരളത്തിലെ സംഭവങ്ങളെ രസകരമായി അവതരിപ്പിക്കുന്ന ചിത്രം എല്ലാത്തരം പ്രേക്ഷകരെയും ആസ്വദിപ്പിക്കുന്നരീതിയിലാണ് അവതരിപ്പിക്കുന്നത്.

Shane Nigam 'Bermuda' on May 6; A 'Badusha Cinemas' movie

‘ബർമുഡ’ പുറത്തിറക്കിയ പുതിയ പോസ്‌റ്ററും ഇതിനോടകം പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട്. മെയ്‌ 6ന് ഇന്ദുഗോപൻ വരുന്നു എന്ന തലക്കെട്ടിൽ പുറത്തിറങ്ങിയ പോസ്‌റ്ററിൽ തല തിരിഞ്ഞ രീതിയിലുള്ള ഷൈൻ നിഗത്തേയും, പോലീസ് വേഷത്തിലുള്ള വിനയ് ഫോർട്ടിനെയും കാണാനാവും.

ഷെയിൻ നിഗം, വിനയ് ഫോർട്ട്‌ എന്നിവരെ കൂടാതെ ഹരീഷ് കണാരന്‍, സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജൽ സുധര്‍ശന്‍, ദിനേഷ് പണിക്കര്‍, കോട്ടയം നസീര്‍, ശ്രീകാന്ത് മുരളി, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിന്‍ ഷെറീഫ്, ഷൈനി സാറ തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തില്‍ ഉണ്ട്.

അഴകപ്പൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും കലാസംവിധാനം ദിലീപ് നാഥുമാണ്‌ കൈകാര്യം ചെയ്യുന്നത്. വിനായക് ശശികുമാർ, ബീയാർ പ്രസാദ് എന്നിവരുടെ വരികൾക്ക് സംഗീത സംവിധാനം നിർവഹിക്കുന്നത് രമേഷ് നാരായണനാണ്.

Shane Nigam 'Bermuda' on May 6; A 'Badusha Cinemas' movie

വസ്‌ത്രാലങ്കാരം : സമീറ സനീഷ്, മേക്കപ്പ് : അമല്‍ ചന്ദ്രന്‍, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ : രാജേഷ് കെ പാർഥൻ & ഷൈനി ബെഞ്ചമിന്‍, അസോസിയേറ്റ് ഡയറക്‌ടർ : അഭി കൃഷ്‌ണ , പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : പ്രതാപന്‍ കല്ലിയൂര്‍, കൊറിയോഗ്രഫി : പ്രസന്ന സുജിത്ത്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: ഹര്‍ഷന്‍ പട്ടാഴി, പ്രൊഡക്ഷന്‍ മാനേജര്‍ : നിധിന്‍ ഫ്രെഡി, പിആര്‍ഒ : പി. ശിവപ്രസാദ്, സ്‌റ്റിൽസ് : പ്രേംലാൽ പട്ടാഴി എന്നിവരുമാണ്.

Most Read: 3000 വർഷം പഴക്കമുള്ള ‘മമ്മി’; രഹസ്യങ്ങളുടെ ചുരുളഴിച്ച് ഗവേഷകർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE