‘ബർമുഡ’ റിലീസ് ഓഗസ്‌റ്റ് 19ന്; ഒരു ഷെയിൻ നിഗം – വിനയ് ഫോർട്ട്‌ ചിത്രം

ടികെ രാജീവ്കുമാർ സംവിധാനം ചെയ്യുന്ന 'ബർമുഡ' ജൂലൈ 29ന് തീയേറ്ററുകളിൽ എത്തിക്കാനായിരുന്നു തീരുമാനം. എന്നാൽ, ചില സാകേതിക കാരണങ്ങളാൽ റിലീസ് തിയതി ഓഗസ്‌റ്റ് 19ലേക്ക് മാറ്റിയതായി നിർമാതാക്കൾ അറിയിച്ചു.

By Siva Prasad, Special Correspondent (Film)
  • Follow author on
Shane Nigam and Vinay Fort Movie 'Bermuda'

ചിത്രീകരണ സമയം മുതൽ ആസ്വാദക പ്രതീക്ഷയിൽ ഓളമുണ്ടാക്കിയ ചിത്രമാണ് ‘ബർമുഡ’. യുവ താരങ്ങളായ ഷെയിൻ നിഗവും വിനയ് ഫോർട്ടും ഒരുമിക്കുന്നു എന്നതിനൊപ്പം മുതിർന്ന സംവിധായകൻ ടികെ രാജീവ്കുമാർ ഒരുക്കുന്ന ചിത്രമെന്ന പ്രതീക്ഷയും ഇതുവരെ പുറത്തിറക്കിയ വേറിട്ട ടീസറുകൾ നൽകുന്ന പ്രതീക്ഷയും ചേരുമ്പോൾ അത് ആസ്വാദകരുടെ ആകാംക്ഷ ഏറെ വർധിപ്പിക്കുന്നുണ്ട്‌.

'Bermuda' in theaters on 29th; Shane-Vinay film by TK Rajivkumar

സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജൽ സുധര്‍ശന്‍, ദിനേഷ് പണിക്കര്‍, കോട്ടയം നസീര്‍, നന്ദു, നിരഞ്‌ജന അനൂപ്, ഗൗരി നന്ദ, നൂറിന്‍ ഷെറീഫ്, ഷൈനി സാറ തുടങ്ങി നിരവധി അഭിനേതാക്കളാണ്‌ ചിത്രത്തിൽ അണിനിരക്കുന്നത്.

വിനായക് ശശികുമാർ, ബീയാർ പ്രസാദ് എന്നിവരുടെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് രമേഷ് നാരായണനാണ്. ഹാസ്യത്തിന് പ്രാധാന്യമുള്ള ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് കൃഷ്‌ണദാസ്‌ പങ്കിയാണ്. ബാദുഷ സിനിമാസ്, 24 ഫ്രെയിംസ് എന്നീ ബാനറുകളില്‍ സൂരജ് സികെ, ബിജു സിജെ, ബാദുഷ എന്‍എം, ഷിനോയ് മാത്യു എന്നിവര്‍ ചേര്‍ന്നാണ് ‘ബർമുഡ’ നിർമിക്കുന്നത്.

മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ‘ബർമുഡ’ ക്ക് വേണ്ടി പാടിയ പാട്ടുകൊണ്ടും ചിത്രം വേറിട്ടുനിൽക്കുന്നു. ഈ ഗാനത്തിനായി ഹംഗറിയിലെ ബുഡാ പെസ്‌റ്റിൽ നിന്നുള്ള നാൽപതോളം വരുന്ന കലാകാരൻമാർ ചേർന്നാണ് ഓർക്കസ്‌ട്രേഷൻ നിർവഹിച്ചത്. പ്രമുഖ നാഷണൽ ഛായാഗ്രഹകൻ അഴകപ്പൻ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിങ് ശ്രീകര്‍ പ്രസാദ് നിർവഹിക്കുമ്പോൾ കലാസംവിധാനം ദിലീപ് നാഥാണ് ഓർക്കുന്നത്.

Shane Nigam and Vinay Fort Movie 'Bermuda'

വസ്‌ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: അമല്‍ ചന്ദ്രന്‍, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ: രാജേഷ് കെ പാർഥൻ, ഷൈനി ബെഞ്ചമിന്‍, അസോസിയേറ്റ് ഡയറക്‌ടർ: അഭി കൃഷ്‌ണ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രതാപന്‍ കല്ലിയൂര്‍, കൊറിയോഗ്രഫി: പ്രസന്ന സുജിത്ത്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: ഹര്‍ഷന്‍ പട്ടാഴി, പ്രൊഡക്ഷന്‍ മാനേജര്‍: നിധിന്‍ ഫ്രെഡി, പിആര്‍ഒ: പി ശിവപ്രസാദ്, സ്‌റ്റിൽസ്: പ്രേംലാൽ പട്ടാഴി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Most Read: 500 രൂപക്ക് മുകളിലുള്ള ബില്ലുകൾ ഓൺലൈനിൽ, കൗണ്ടറുകളിൽ സ്വീകരിക്കില്ല; കെഎസ്‌ഇബി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE