‘ബർമുഡ’ 29ന് തീയേറ്ററുകളിൽ; ടികെ രാജീവ്കുമാറിന്റെ ഷെയിന്‍-വിനയ് ചിത്രം

By Siva Prasad, Special Correspondent (Film)
  • Follow author on
'Bermuda' in theaters on 29th; Shane-Vinay film by TK Rajivkumar
Ajwa Travels

ചിത്രീകരണ സമയം മുതൽ ശ്രദ്ധേയമായ ടീസറുകളും പോസ്‌റ്ററുകളും ഇറക്കി പ്രേക്ഷക ശ്രദ്ധ നേടിയ ടികെ രാജീവ്കുമാറിന്റെ ‘ബർമുഡ’ ജൂലൈ 29ന് തീയേറ്ററുകളിൽ എത്തും. കഴിഞ്ഞ ദിവസം മലയാളത്തിന്റെ വാനമ്പാടി കെഎസ് ചിത്ര ‘ബർമുഡ’ എന്ന ടൈറ്റിലിനെ രണ്ടുവരി ഉണർത്തുപാട്ടാക്കിയും ആസ്വാദക ശ്രദ്ധ നേടിയിരുന്നു.

ബാദുഷ സിനിമാസ്, 24 ഫ്രെയിംസ് എന്നീ ബാനറുകളില്‍ സൂരജ് സികെ, ബിജു സിജെ, ബാദുഷ എന്‍എം, ഷിനോയ് മാത്യു എന്നിവര്‍ ചേര്‍ന്നാണ് ‘ബർമുഡ’യുടെ നിർമാണം. കൃഷ്‌ണദാസ്‌ പങ്കി രചന നിർവഹിച്ചിരിക്കുന്ന ‘ബർമുഡ’ ഹാസ്യത്തിന് പ്രാധാന്യം നൽകുന്ന ചിത്രമായിരിക്കും എന്നാണ് അണിയറക്കാർ പറയുന്നത്.

‘കാണാതായതിന്റെ ദുരൂഹത’ എന്ന ടാഗ്‌ലൈനോടെ വരുന്ന ‘ബർമുഡ’ താരങ്ങളെകൊണ്ട് സമ്പന്നമാണ്. സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജൽ സുധര്‍ശന്‍, ദിനേഷ് പണിക്കര്‍, കോട്ടയം നസീര്‍, നന്ദു, നിരഞ്‌ജന അനൂപ്, ഗൗരി നന്ദ, നൂറിന്‍ ഷെറീഫ്, ഷൈനി സാറ തുടങ്ങി നിരവധി അഭിനേതാക്കളാണ് ചിത്രത്തിൽ ഉള്ളത്.

പ്രമുഖ നാഷണൽ ഛായാഗ്രഹകൻ അഴകപ്പൻ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിങ് ശ്രീകര്‍ പ്രസാദ് നിർവഹിക്കുമ്പോൾ കലാസംവിധാനം ദിലീപ് നാഥും വിനായക് ശശികുമാർ, ബീയാർ പ്രസാദ് എന്നിവരുടെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് രമേഷ് നാരായണനുമാണ്.

'Bermuda' in theaters on 29th; Shane-Vinay film by TK Rajivkumar

വസ്‌ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: അമല്‍ ചന്ദ്രന്‍, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ: രാജേഷ് കെ പാർഥൻ, ഷൈനി ബെഞ്ചമിന്‍, അസോസിയേറ്റ് ഡയറക്‌ടർ: അഭി കൃഷ്‌ണ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രതാപന്‍ കല്ലിയൂര്‍, കൊറിയോഗ്രഫി: പ്രസന്ന സുജിത്ത്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: ഹര്‍ഷന്‍ പട്ടാഴി, പ്രൊഡക്ഷന്‍ മാനേജര്‍: നിധിന്‍ ഫ്രെഡി, പിആര്‍ഒ: പി.ശിവപ്രസാദ്, സ്‌റ്റിൽസ്: പ്രേംലാൽ പട്ടാഴി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Most Read: 104 വർഷമായി ‘ദി ഗ്രേറ്റ് മുത്തശ്ശി’ ഒരേ വീട്ടിലാണ് താമസം!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE