റിലീസ് തീരുമാനിച്ച് ‘ബര്‍മുഡ’; ഒരു ഷെയിന്‍ നിഗം വിനയ് ഫോര്‍ട്ട് ചിത്രം

ഏറെ നാളുകൾക്ക് ശേഷം ഹാസ്യത്തിന് പ്രാധാന്യം നൽകി ടികെ രാജീവ്കുമാർ ഒരുക്കുന്ന ചിത്രത്തിൽ മോഹൻലാൽ പാടിയ ഒരു പാട്ടുമുണ്ട്. വലിയ താരനിരയുള്ള ചിത്രം തിയേറ്റർ മേഖലയിലും ആസ്വാദക മേഖലയിലും പ്രതീക്ഷയുള്ള ചിത്രമാണ്.

By Siva Prasad, Special Correspondent (Film)
  • Follow author on
Bermuda malayalam movie release date
Ajwa Travels

ഷെയിന്‍ നിഗവും വിനയ് ഫോര്‍ട്ടും കേന്ദ്രകഥാപാത്രങ്ങളായി വരുന്ന ബര്‍മുഡ നവംബർ 11ന് റിലീസ് ഉണ്ടാകുമെന്ന് ഉറപ്പിച്ച് നിർമാതാക്കൾ. പലവട്ടം റിലീസ് തിയതികൾ മാറ്റിയ ചിത്രം ഹാസ്യത്തിന് പ്രാധാന്യം നൽകുന്ന വലിയ ആസ്വാദക പ്രതീക്ഷയുള്ള ചിത്രമാണ്. ചിരി പടർത്തുന്ന ട്രെയ്‌ലർ ഇവിടെ കാണാം:

‘ബർമുഡ’ ജൂലൈ 29ന് തീയേറ്ററുകളിൽ എത്തിക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ, ചില സാകേതിക കാരണങ്ങളാൽ റിലീസ് തിയതി ഓഗസ്‌റ്റ് 19ലേക്ക് മാറ്റിയിരുന്നു. അന്നും പല കാരണങ്ങളാൽ റിലീസ് ചെയ്യാതിരുന്ന ചിത്രമാണ് ഇപ്പോൾ നവംബർ 11ന് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. വലിയതാരനിരയുള്ള ചിത്രം ആസ്വാദകർക്കെന്ന പോലെ തിയേറ്ററുകാരും പ്രതീക്ഷ വെക്കുന്ന ചിത്രമാണ്. ഇതുവരെ പുറത്തിറക്കിയ വേറിട്ട ടീസറുകൾ നൽകുന്ന പ്രതീക്ഷയും ചെറുതല്ല.

പ്രമുഖ സംവിധായകൻ ടികെ രാജീവ്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇന്ദുഗോപന്‍ എന്ന കഥാപാത്രത്തെയാണ് ഷെയ്ന്‍ അവതരിപ്പിക്കുന്നത്. ഇന്ദുഗോപന്‍ ഒരു കേസുമായി പൊലീസിനെ സമീപിക്കുന്നതോടെയാണ് ചിത്രത്തിന്റെ പ്ളോട്ട് വികസിക്കുന്നതെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. പൊലീസ് ഉദ്യോഗസ്‌ഥന്റെ വേഷത്തില്‍ എത്തുന്നത് വിനയ് ഫോര്‍ട്ടാണ്. കൃഷ്‌ണദാസ് പങ്കിയുടേതാണ് ചിത്രത്തിന്റെ രചന.

Bermuda malayalam film release date

സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജൽ സുധര്‍ശന്‍, ദിനേഷ് പണിക്കര്‍, കോട്ടയം നസീര്‍, നന്ദു, നിരഞ്‌ജന അനൂപ്, ഗൗരി നന്ദ, നൂറിന്‍ ഷെറീഫ്, ഷൈനി സാറ തുടങ്ങി നിരവധി അഭിനേതാക്കളാണ്‌ ചിത്രത്തിൽ അണിനിരക്കുന്നത്. ബാദുഷ സിനിമാസ്, 24 ഫ്രെയിംസ് എന്നീ ബാനറുകളില്‍ സൂരജ് സികെ, ബിജു സിജെ, ബാദുഷ എന്‍എം, ഷിനോയ് മാത്യു എന്നിവര്‍ ചേര്‍ന്നാണ് ‘ബർമുഡ’ നിർമിച്ചിരിക്കുന്നത്.

Bermuda malayalam film release date

മോഹൻലാൽ ‘ബർമുഡ’ക്ക് വേണ്ടി പാടിയ പാട്ടുകൊണ്ടും ചിത്രം വേറിട്ടുനിൽക്കുന്നു. ഈ ഗാനത്തിനായി ഹംഗറിയിലെ ബുഡാ പെസ്‌റ്റിൽ നിന്നുള്ള നാൽപതോളം വരുന്ന കലാകാരൻമാർ ചേർന്നാണ് ഓർക്കസ്‌ട്രേഷൻ നിർവഹിച്ചത്. പ്രമുഖ ഛായാഗ്രഹകൻ അഴകപ്പൻ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിങ് ശ്രീകര്‍ പ്രസാദ് നിർവഹിക്കുമ്പോൾ കലാസംവിധാനം ദിലീപ് നാഥാണ് ഒരുക്കുന്നത്.

Most Read: ശ്രീരാമന്റെ ആദര്‍ശങ്ങള്‍ പിന്തുടൽ ഇന്ത്യക്കാരുടെ കടമ;’ അയോധ്യയില്‍ നരേന്ദ്രമോദി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE