എആര്‍ റഹ്‌മാന്റെ മാതാവ് കരീമാ ബീഗം അന്തരിച്ചു  

By News Desk, Malabar News
എ‌ആര്‍ റഹ്‍മാൻ, കരീമ ബീഗം
Ajwa Travels

ചെന്നൈ: പ്രശസ്‌ത സംഗീത സംവിധായകന്‍ എആര്‍ റഹ്‌മാന്റെ മാതാവ് കരീമാ ബീഗം(75) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. സംഗീത സംവിധായകന്‍ ആര്‍കെ ശേഖറിന്റെ പത്‌നിയാണ് കരീമ. സംസ്‌കാര ചടങ്ങുകള്‍ ഇന്നു തന്നെ നടക്കും.

അമ്മയാണ് തന്നെ സംഗീതത്തിലേക്ക് നയിച്ചത് എന്ന് പല അഭിമുഖങ്ങളിലും എആര്‍ റഹ്‍മാൻ പറഞ്ഞിട്ടുണ്ട്. അദേഹത്തിന്റെ പ്രശസ്‌ത ദേശഭക്‌തി ഗാനമായ ‘മാ തുജെ സലാം’ തന്റെ അമ്മക്കായാണ് ചെയ്‌തിരിക്കുന്നതെന്ന് അദ്ദേഹം ഒരിക്കല്‍ പറഞ്ഞിരുന്നു. സിനിമകളില്‍ കാണുന്ന അമ്മ- മകന്‍ ബന്ധമല്ല അതിനുമപ്പുറമായിരുന്നു തങ്ങളെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

കരീമ ബീഗത്തിന്റെ ഫോട്ടോ എആര്‍ റഹ്‍മാൻ തന്നെ അദേഹത്തിന്റെ ട്വിറ്ററില്‍ ഇന്ന് ഉച്ചക്ക് ഷെയര്‍ ചെയ്‌തിട്ടുണ്ട്. എആര്‍ റഹ്‍മാന് ഒമ്പത് വയസുള്ളപ്പോഴായിരുന്നു അച്ഛന്‍ രാജഗോപാല കുലശേഖരന്റെ മരണം. അച്ഛന്റെ മരണത്തെ തുടര്‍ന്ന് അമ്മ കരീമ ബീഗമായിരുന്നു എആര്‍ റഹ്‍മാനെ വളര്‍ത്തിയത്. ഗായിക എആര്‍ റെയ്ഹാന, ഫാത്തിമ, ഇഷ്രത് എന്നിവരാണ് കരീമയുടെ മറ്റു മക്കള്‍.

Also Read: ഉപാധികൾ അംഗീകരിച്ച് കേന്ദ്ര സർക്കാർ; കർഷകരുമായി 30ന് ചർച്ച

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE