പുതുവർഷം കളറാക്കാൻ ‘അർച്ചന’ എത്തുന്നു; റിലീസ് പ്രഖ്യാപനവുമായി ഐശ്വര്യ ലക്ഷ്‌മി

By News Bureau, Malabar News
archana 31 not out
Ajwa Travels

ചുരുങ്ങിയ കാലംകൊണ്ടുതന്നെ പ്രേക്ഷക മനസിൽ ഇടനേടിയ താരം ഐശ്വര്യ ലക്ഷ്‍മി നായികയായെത്തുന്ന ‘അര്‍ച്ചന 31 നോട്ട് ഔട്ട്’ റിലീസ് പ്രഖ്യാപിച്ചു. ചിത്രം ഫെബ്രുവരി 4ന് തിയേറ്ററുകളിലെത്തും.

ഐശ്വര്യ തന്നെയാണ് റിലീസ് പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്‌റ്റ് സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ചിത്രം പുറത്തു വരുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും ജീവിതത്തിലെ മറ്റൊരു നാഴികല്ലായി ഇത് മാറുമെന്നും താരം കുറിച്ചു.

 

View this post on Instagram

 

A post shared by Aishwarya Lekshmi (@aishu__)

അഖില്‍ അനില്‍കുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്‌. മാർട്ടിൻ പ്രക്കാട്ട്, സിബി ചവര, രഞ്‍ജിത്ത് നായർ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം ഒരു കല്യാണത്തെ ചുറ്റിപ്പറ്റിയുള്ള കഥയാണ് പറയുന്നത്. 31 വിവാഹ ആലോചനകളിലൂടെ കടന്നുപോയ പ്രൈമറി സ്‍കൂള്‍ അധ്യാപികയുടെ വേഷത്തിലാണ് ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്‍മി എത്തുന്നത്. ഇന്ദ്രൻസും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

അഖില്‍ അനില്‍കുമാറിനൊപ്പം അജയ് വിജയന്‍, വിവേക് ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജോയല്‍ ജോജിയാണ് ഛായാഗ്രാഹകൻ.

Most Read: ടെസ്‌റ്റ് ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ക്വിന്റൺ ഡികോക്ക് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE