ടെസ്‌റ്റ് ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ക്വിന്റൺ ഡികോക്ക്

By News Bureau, Malabar News
quinton de kock-Retirement
Ajwa Travels

കേപ് ടൗൺ: ടെസ്‌റ്റ് മൽസരങ്ങളിൽ നിന്ന് വിരമിച്ച് ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്‌മാൻ ക്വിന്റൺ ഡികോക്ക്. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനായാണ് 29കാരനായ താരത്തിന്റെ തീരുമാനം.

ഇന്ത്യക്കെതിരെ സെഞ്ചൂറിയനില്‍ നടന്ന ഒന്നാം ക്രിക്കറ്റ് ടെസ്‌റ്റില്‍ ഏറ്റുവാങ്ങിയ 113 റണ്‍സിന്റെ വന്‍ തോല്‍വിയുടെ നിരാശ മാറുംമുമ്പാണ് ദക്ഷിണാഫ്രിക്കയ്‌ക്ക് കനത്ത പ്രഹരമായി ഡികോക്കിന്റെ വിരമിക്കല്‍ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ടെസ്‌റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു അദ്ദേഹം.

ക്രിക്കറ്റ് സൗത്താഫ്രിക്ക തന്നെയാണ് ഡികോക്കിന്റെ വിരമിക്കല്‍ പ്രഖ്യാപനം ഔദ്യോഗികമായി അറിയിച്ചത്. തങ്ങളുടെ ട്വിറ്റർ ഹാൻഡിലിലൂടെ ബോർഡ് വിവരം പങ്കുവച്ചിട്ടുണ്ട്.

2014 ഫെബ്രുവരിയിൽ ഓസ്‌ട്രേലിയക്കെതിരെ ആയിരുന്നു ഡികോക്കിന്റെ അരങ്ങേറ്റം. തുടർന്ന് 54 ടെസ്‌റ്റ് മൽസരങ്ങൾ കളിച്ച ഡികോക്ക് 3300 റൺസും നേടിയിട്ടുണ്ട്.

Most Read: പറവൂരിലെ യുവതിയുടെ കൊലപാതകം; ജിത്തുവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE