തിരഞ്ഞെടുപ്പ് പ്രചാരണം; 26ന് രാഹുൽ ഗാന്ധി പാലക്കാട് ജില്ലയിൽ

By Team Member, Malabar News
Rahul will not be Congress Lok Sabha Leader
Ajwa Travels

പാലക്കാട് : നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി രാഹുൽ ഗാന്ധി 26ആം തീയതി പാലക്കാടെത്തും. 26ആം തീയതി രാവിലെ 11 മണിയോടെ കോയമ്പത്തൂരിൽ എത്തുന്ന രാഹുൽ ഗാന്ധി ഹെലിക്കോപ്റ്ററിൽ ജില്ലയിൽ എത്തും. തുടർന്ന് 11.50ഓടെ പാലക്കാട്, മലമ്പുഴ, ചിറ്റൂർ‌ നിയോജക മണ്ഡലങ്ങളുടെ സംയുക്‌ത തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ അദ്ദേഹം പ്രസംഗിക്കും.

അതിന് ശേഷം പറളി, പത്തിരിപ്പാല, ഒറ്റപ്പാലം, വാണിയംകുളം, കുളപ്പുള്ളി, വാടാനംകുറുശ്ശി, ഓങ്ങല്ലൂർ, പട്ടാമ്പി എന്നിവിടങ്ങളിൽ സ്‌ഥാനാർഥികളോടൊപ്പം അദ്ദേഹം റോഡ് ഷോയിൽ പങ്കെടുക്കും. തുടർന്ന് ഉച്ചക്ക് ശേഷം 3 മണിക്ക് തൃത്താലയിൽ കൂറ്റനാട് സംഘടിപ്പിച്ചിരിക്കുന്ന പൊതുയോഗത്തിലും രാഹുൽ ഗാന്ധി പങ്കെടുക്കും.

Read also : സാവകാശം ലഭിച്ചിരുന്നു എങ്കിൽ ധർമ്മടത്ത് മൽസരിച്ചേനെ; കെ സുധാകരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE