ജയം തേടി എടികെ, യുവത്വത്തിന്റെ കരുത്തുമായി ഹൈദരാബാദ്

By Staff Reporter, Malabar News
malabarnews-hyd-atk
Ajwa Travels

പനാജി: ഐഎസ്എൽ ഏഴാം സീസണിലെ കരുത്തരുടെ പോരാട്ടത്തിൽ ഇന്ന് എടികെ മോഹൻബഗാൻ ഹൈദരാബാദ് എഫ്‌സിയെ നേരിടും. ആദ്യ മൂന്ന് മൽസരങ്ങളും ജയിച്ച് മുന്നേറിയിരുന്ന എടികെ കഴിഞ്ഞ കളിയിൽ ജംഷഡ്‌പൂരിനോട് തോറ്റിരുന്നു.

അത് മറികടന്ന് വിജയ വഴിയിൽ തിരിച്ചെത്തുകയാണ് ടീമിന്റെ ലക്ഷ്യം. അതേസമയം യുവ നിരയുമായി ലീഗിലെ കറുത്ത കുതിരകളാവാൻ ഒരുങ്ങുകയാണ് ഹൈദരാബാദ്. ഇരുടീമുകളും മികച്ച പ്രകടനം തന്നെ പുറത്തെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഇരു ടീമുകളുടെയും സ്ട്രൈക്കർമാർ മികച്ച ഫോമിലാണ് എന്നത് മൽസരം കൂടുതൽ ആവേശകരമാക്കും. എടികെ മോഹൻബഗാൻ താരം റോയ് കൃഷ്‌ണ ലീഗിൽ ഗോൾവേട്ടക്കാരിൽ മുന്നിലുണ്ട്. നാല് മൽസരങ്ങളിൽ നാല് ഗോളുകളാണ് കൃഷ്‌ണ നേടിയത്. എടികെ ആകെ നേടിയത് അഞ്ച് ഗോളുകൾ മാത്രമാണ്. ലീഗിൽ ഏറ്റവും കുറവ് ഗോളുകൾ വഴങ്ങിയ ടീമുകളാണ് എടികെയും ഹൈദരാബാദും.

എടികെ നിരയിൽ കൃഷ്‌ണക്ക് പുറമെ കാൾ മക്ഹ്യുഗ്, ഡേവിഡ് വില്യംസ്, എഡു ഗാർഷ്യ തുടങ്ങിയ പരിചയ സമ്പന്നരാണ് മുന്നേറ്റത്തിലും മധ്യനിരയിലും കളിക്കുന്നത്. മുൻ ബ്ളാസ്‌റ്റേഴ്‌സ് നായകൻ സന്ദേശ് ജിങ്കനൊപ്പം തിരിയും കൂടി ചേർന്ന പ്രതിരോധ നിരയും ശക്‌തമാണ്‌.

മറുഭാഗത്ത് അരിടാന സന്റാനയാണ് ഹൈദരാബാദിന്റെ തുറുപ്പ് ചീട്ട്. ലീഗിൽ ഇതുവരെ രണ്ട് ഗോളുകളാണ് സന്റാന നേടിയത്. ഇന്ത്യൻ യുവതാരം ലിസ്‌റ്റൻ കൊളാസോ അടക്കമുള്ള താരങ്ങളും ഹൈദരാബാദ് നിരയിൽ കഴിഞ്ഞ മൽസരങ്ങളിൽ തിളങ്ങിയിരുന്നു. ലീഗിൽ ഇതുവരെ പരാജയം അറിയാത്ത ടീമുകളിൽ ഒന്നാണ് ഹൈദരാബാദ് എഫ്‌സി.

Read Also: ബിജെപിയുടെ താമര ചിഹ്‌നം റദ്ദാക്കണം; തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE