അറ്റ്‌ലി- ഷാരൂഖ്- നയന്‍താര ചിത്രത്തിന് പേരിട്ടു

By Film Desk, Malabar News
Ajwa Travels

ഷാരൂഖ് ഖാനെ കേന്ദ്ര കഥാപാത്രമാക്കി അറ്റ്‌ലി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രത്തിന് പേര് നല്‍കി. ‘ജവാന്‍’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. 25 ഓളം പേരുകളില്‍ നിന്നുമാണ് ‘ജവാന്‍’ എന്ന പേര് തിരഞ്ഞെടുത്തത് എന്നാണ് റിപ്പോർട്ടുകൾ. ടൈറ്റിലിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും.

സംവിധായകന്‍ അറ്റ്‌ലിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് ‘ജവാന്‍’. നയന്‍താരയാണ് ചിത്രത്തില്‍ ഷാരൂഖിന്റെ നായികയായി എത്തുന്നത്. നയന്‍താരയുടെയും ആദ്യ ബോളിവുഡ് ചിത്രമാണ്. ഷാരൂഖ് ഖാന്‍ ഇരട്ടവേഷത്തിൽ എത്തുന്ന ചിത്രത്തിൽ അന്വേഷണ ഉദ്യോഗസ്‌ഥയായാണ് നയന്‍താര എത്തുന്നത്.

നയന്‍താരയ്‌ക്കൊപ്പം നടി പ്രിയാമണിയും പ്രധാന വേഷത്തിലുണ്ട്. യോഗി ബാബു, സാനിയ മല്‍ഹോത്ര, സുനില്‍ ഗ്രോവര്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തും. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും സൗത്ത് ഇന്‍ഡസ്ട്രിയില്‍ നിന്നുള്ളവരാണ്. അറ്റ്‌ലിയുടെ മെരസല്‍, ബിഗില്‍ എന്നീ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച ജികെ വിഷ്‌ണുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.

സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായതായാണ് റിപ്പോര്‍ട്ടുകള്‍. മുംബൈ, പൂനെ തുടങ്ങിയ സ്ഥലങ്ങളായിരുന്നു ചിത്രത്തിന്റെ പ്രധാന ഷൂട്ടിംഗ് ലൊക്കേഷനുകള്‍.

Most Read: പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ പരാമർശം; ബിജെപി നേതാവിനെതിരെ കേസ് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE