തിരുവനന്തപുരം: കോട്ടൂരില്‍ കഞ്ചാവ് മാഫിയ സംഘം പോലീസിനെ ആക്രമിച്ച സംഭവത്തില്‍ മാഫിയ സംഘത്തിലെ പ്രധാനി ഉൾപ്പടെ ഒന്‍പത് പ്രതികള്‍ കൂടി പിടിയിലായി. നേരത്തെ അറസ്റ്റിലായ പ്രതി അമനുമായി പോലീസ് തെളിവെടുപ്പ് നടത്തുകയാണ്.
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് പോലീസിനുനേരെ കഞ്ചാവ് മാഫിയയുടെ ആക്രമണമുണ്ടായത്. പട്രോളിംഗ് നടത്തുകയായിരുന്ന നെയ്യാര്‍ഡാം പോലീസ് ജീപ്പിന് നേരെ അക്രമി സംഘം പെട്രോള്‍ ബോംബ് എറിയുകയായിരുന്നു. ആക്രമണത്തിൽ നെയ്യാർ ഡാം സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ടിനോ ജോസഫിന് പരിക്കേറ്റിരുന്നു. കൂടുതല്‍ പോലീസുകാര്‍ എത്തിയതോടെ അക്രമി സംഘം ഓടി രക്ഷപ്പെടുകയായിരുന്നു.
Read also: മുട്ടിൽ മരംമുറി വിവാദം; എൻടി സാജനെ സസ്പെൻഡ് ചെയ്യാൻ ശുപാർശ