വെട്ടി പരിക്കേൽപ്പിച്ചയാളെ മൽപിടിത്തത്തിലൂടെ കീഴടക്കി എസ്ഐ

By Desk Reporter, Malabar News
13-year-old dies of shock from electric fence in Pookottupadam; Case against plantation owner
Representational Image
Ajwa Travels

ആലപ്പുഴ: സ്‌കൂട്ടറില്‍ പോലീസ് വാഹനത്തെ പിന്തുടര്‍ന്നെത്തിയയാള്‍ എസ്ഐയെ വെട്ടി പരിക്കേല്‍പ്പിച്ചു. ആലപ്പുഴ നൂറനാട് പോലീസ് സ്‌റ്റേഷനിലെ എസ്എച്ച്ഒയുടെ ചാര്‍ജുള്ള എസ്‌ഐ വിആര്‍ അരുണ്‍ കുമാറിന് (37) നേരെയാണ് ആക്രമണമുണ്ടായത്. വാളുകൊണ്ട് വെട്ടിയ പ്രതിയെ പരിക്ക് വകവെക്കാതെ എസ്‌ഐ മൽപിടിത്തത്തിലൂടെ കീഴടക്കി.

നൂറനാട് മുതുകാട്ടുകര എള്ളുംവിളയില്‍ സുഗതന്‍ (48) ആണ് എസ്ഐയെ വെട്ടിയത്. ഞായറാഴ്‌ച വൈകുന്നേരം ആറ് മണിയോടെ പോലീസ് സ്‌റ്റേഷനു സമീപം പാറ ജങ്ഷനിൽ വച്ചായിരുന്നു സംഭവം. വൈകിട്ട് പട്രോളിങ് ഡ്യൂട്ടിക്കായി എസ്ഐ ജീപ്പില്‍ വരികയായിരുന്നു. ഡ്രൈവര്‍ മാത്രമാണ് ഒപ്പമുണ്ടായിരുന്നത്. ജീപ്പിന് പിന്നാലെ സ്‌കൂട്ടറില്‍ വന്ന പ്രതി പാറ ജങ്ഷനിൽ വെച്ച് സ്‌കൂട്ടര്‍ വട്ടം വെച്ചു.

ഈ സമയം, ജീപ്പില്‍ നിന്നും ഇറങ്ങിയ എസ്ഐയെ വാള്‍ ഉപയോഗിച്ച് കഴുത്തിന് വെട്ടാന്‍ ശ്രമിക്കുകയായിരുന്നു. കൈകൊണ്ട് വെട്ട് തടുത്ത എസ്ഐയുടെ വിരലുകൾക്കാണ് പരിക്കേറ്റത്. പരിക്ക് വകവെക്കാതെ മല്‍പിടിത്തത്തിലൂടെ എസ്ഐ അക്രമിയെ സാഹസികമായി പിടികൂടി. എസ്‌ഐയുടെ വിരലുകളില്‍ ഏഴ് സ്‌റ്റിച്ചിട്ടിട്ടുണ്ട്. ഒരു വര്‍ഷം മുന്‍പാണ് അരുണ്‍ കുമാര്‍ നൂറനാട് സ്‌റ്റേഷനില്‍ ചാര്‍ജ് എടുത്തത്.

Most Read:  ‘ശക്‌തനായ രാഷ്‌ട്രപതി സ്‌ഥാനാർഥിയെ നിർത്താൻ കഴിയാത്ത പ്രതിപക്ഷം എങ്ങനെ കഴിവുള്ള പ്രധാനമന്ത്രിയെ നൽകും’

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE