നായാട്ടു സംഘത്തിന്റെ ആക്രമണം; മൂന്ന് പോലീസുകാർ കൊല്ലപ്പെട്ടു

By Syndicated , Malabar News

മധ്യപ്രദേശ്: ഗുണ ജില്ലയിലെ വനത്തിൽ മൃ​ഗവേട്ടക്കാർ മൂന്ന് പോലീസുകാരെ വെടിവെച്ചുകൊന്നു. ഇന്ന് പുലർച്ചെ കൃഷ്‌ണമൃഗത്തെ വേട്ടയാടാനെത്തിയ സംഘമാണ് പൊലീസുകാരെ ആക്രമിച്ചത്.

സബ് ഇൻസ്‌പെക്‌ടർ രാജ്കുമാർ ജതാവ്, ഹെഡ് കോൺസ്‌റ്റബിൾ സന്ത് കുമാർ മീണ, കോൺസ്‌റ്റബിൾ നീരജ് ഭാർഗവ് എന്നിവരാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. പൊലീസ് ഡ്രൈവർക്കും ​ഗുരുതരമായി പരുക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൃഷ്‌ണമൃഗങ്ങളെ വേട്ടയാടാനായി വേട്ടസംഘം വനത്തിൽ ക്യാംപ് ചെയ്യുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് വേട്ടസംഘവുമായി പോലീസ് ഏറ്റുമുട്ടുകയായിരുന്നു. ആക്രമണത്തെ തുടർന്ന് പോലീസ് തിരിച്ചടിച്ചെങ്കിലും വേട്ടക്കാർ ബൈക്കിൽ രക്ഷപെടുകയായിരുന്നു.

Read also: ജയിലുകളിൽ വിഐപി സംസ്‌കാരം അനുവദിക്കില്ല; പഞ്ചാബ് മുഖ്യന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE