യുപിയിൽ പോലീസിനെ ചെരുപ്പൂരി അടിച്ച് യുവതി; കേസ്

By Syndicated , Malabar News
up police
Ajwa Travels

ഉത്തർപ്രദേശ്: മീററ്റിൽ പോലീസ് ഉദ്യോഗസ്‌ഥരെ ചെരിപ്പൂരി അടിച്ച യുവതിക്കെതിരെ കേസെടുത്തു. ബുധനാഴ്‌ച നടന്ന സംഭവത്തിന്റെ വിഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്നാണ് പോലീസ് കേസെടുത്തത്. മീററ്റ് ടെഹ്‌സിൽ താമസിക്കുന്ന ഹിനയെന്ന യുവതിയാണ് പോലീസ് ഉദ്യോഗസ്‌ഥരെ റോഡിൽവെച്ച് ചെരുപ്പൂരി അടിച്ചത്.

ഹിന തന്റെ സ്‌കൂട്ടർ പാർക്കിങ് നിരോധിത മേഖലയിൽ നിർത്തിയത് റോഡിൽ ഗതാഗത കുരുക്കിന് കാരണമായി. തുടർന്ന് മഴ പെയ്‌തതോടെ റോഡിൽ വാഹനങ്ങളുടെ തിരക്ക് ക്രമാതീതമായി വർധിച്ചു. സ്‌കൂട്ടറെടുത്ത് പോകാൻ നോക്കിയ ഹിനയെ ട്രാഫിക് നിയന്ത്രിക്കാനെത്തിയ പോലീസ് തടഞ്ഞു. തുടർന്ന് പ്രകോപിതയായ ഹിന വനിതാ പോലീസ് കോൺസ്‌റ്റബിളിനെയും സബ് ഇൻസ്‌പെക്‌ടറേയും ചെരുപ്പ് കൊണ്ട് അടിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ വൈറലായതിന് പിന്നാലെ എസ്‌പിയുടെ നിർദേശപ്രകാരം യുവതിക്കെതിരെ കേസെടുത്തു.

Read also: പൗരത്വ നിയമം നടപ്പാക്കും; അമിത് ഷാ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE