പട്ടാപ്പകൽ യുവതിയെ നടുറോഡിലിട്ട് വെട്ടി പരിക്കേൽപ്പിച്ചു

By Trainee Reporter, Malabar News
Representational image
Ajwa Travels

ബംഗളൂര്: പട്ടാപ്പകൽ യുവതിയെ യുവാവ് നടുറോഡിലിട്ട് വടിവാളുകൊണ്ട് വെട്ടി പരിക്കേൽപ്പിച്ചു. ധാർവാഡ് ജില്ലയിലെ ഹുബ്ബള്ളി മൊരാബ സ്വദേശിനിയായ 21കാരിക്കാണ് വെട്ടേറ്റത്. തലക്ക് പിറകിലും പുറത്തുമായി നിരവധി വെട്ടേറ്റ യുവതി ഹുബ്ബള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്. യുവതി അത്യാഹിത നില തരണം ചെയ്‌തതായി പോലീസ് അറിയിച്ചു.

സംഭവത്തിൽ ധാർവാഡ് രാമപുരയിൽ ഓട്ടോറിക്ഷ ഡ്രൈവറായ ഇസ്‌മയിലിനെ (25) ഹുബ്ബള്ളി സബർബൻ പോലീസ് അറസ്‌റ്റ്‌ ചെയ്‌തു. ധാർവാഡ് ജില്ലയിലെ ഹുബ്ബള്ളി ദേശ് പാണ്ഡേ നഗറിൽ തിങ്കളാഴ്‌ച രാവിലെ 10 മണിയോടെയാണ് സംഭവം. ജ്വല്ലറിയിൽ ജോലി ചെയ്യുന്ന യുവതി സ്‌ഥാപനത്തിലേക്ക് പോകുന്ന വഴിയിൽ ഇയാൾ തടഞ്ഞുനിർത്തി വടിവാൾ കൊണ്ട് ആക്രമിക്കുകയായിരുന്നു. നിരവധിപേർ നോക്കിനിൽക്കെയാണ് ആക്രമണം നടന്നത്.

യുവതിയെ ആക്രമിച്ച ശേഷം രക്ഷപെട്ട ഇസ്‌മയിലിനെ പോലീസ് പിന്നീട് അറസ്‌റ്റ് ചെയ്‌തു. ഇരുവരും തമ്മിൽ നേരത്തെ അടുപ്പത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സമീപകാലത്ത് യുവാവുമായി പിരിഞ്ഞ യുവതി വേറെ ഒരാളുമായി അടുപ്പത്തിലായതാകാം ആക്രമണത്തിന് പിന്നിലെ കാരണമെന്നും പോലീസ് പറഞ്ഞു. യുവതിക്ക് പരിക്ക് ഭേദമായ ശേഷമേ മൊഴി എടുക്കാൻ സാധിക്കുകയുള്ളൂവെന്നും എന്നാൽ മാത്രമേ ആക്രമണത്തിന് പിന്നിലെ യഥാർഥ കാരണം അറിയാൻ കഴിയുകയുള്ളുവെന്നും പോലീസ് കൂട്ടിച്ചേർത്തു.

Read also: കോവിഡ്; സൗദിയിൽ പ്രതിദിന മരണസംഖ്യ 10ൽ താഴെയായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE