കോവിഡ്; സൗദിയിൽ പ്രതിദിന മരണസംഖ്യ 10ൽ താഴെയായി

By Trainee Reporter, Malabar News
saudi covid_malabar news
Representational Image
Ajwa Travels

റിയാദ്: സൗദി അറേബ്യയിൽ പ്രതിദിനം കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിൽ വലിയ കുറവ്. 9 മാസങ്ങൾക്ക് ശേഷം സൗദിയിൽ പ്രതിദിനം കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 10ൽ താഴെയായി. 9 പേരാണ് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചത്. 168 പേർക്ക് പുതുതായി രോഗം സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്‌ത കേസുകളുടെ എണ്ണം 3,61,178 ആയി. 211 പേർ കോവിഡ് രോഗമുക്‌തി നേടി.  3,52,089 പേരാണ് ആകെ രോഗമുക്‌തി നേടിയത്.

ആകെ സ്‌ഥിരീകരിച്ച മരണങ്ങൾ 6,131 ആണ്. നിലവിൽ 2,958 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിയുന്നത്. ഇതിൽ 410 പേർ ഗുരുതരാവസ്‌ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്ര പരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്‌തികരമാണ്.

രാജ്യത്തെ കോവിഡ് മുക്‌തി നിരക്ക് 97.6 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് രേഖപ്പെടുത്തിയ പുതിയ കോവിഡ് കേസുകൾ; മക്ക (45), റിയാദ് (31), കിഴക്കൻ പ്രവിശ്യ (25), അൽബാഹ (15), അസീർ (14), മദീന (10), ഖസീം (7), വടക്കൻ മേഖല (7), നജ്‌റാൻ (6), അൽജൗഫ് (4), തബൂക്ക് (2), ജീസാൻ (1), ഹാഇൽ (1).

Read also: ഫൈസര്‍ വാക്‌സിന്റെ ആദ്യ ബാച്ച് ഒമാനില്‍ ബുധനാഴ്‌ചയെത്തും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE