മസ്‌ക്കറ്റ് : ബുധനാഴ്‌ചയോടെ ഒമാനില്‍ ആദ്യ ബാച്ച് കോവിഡ് വാക്‌സിന്‍ എത്തുമെന്ന് വ്യക്‌തമാക്കി ഒമാന്‍ ആരോഗ്യമന്ത്രാലയം. കോവിഡ് വ്യാപനം തടയുന്നതിനായി രാജ്യത്ത് ഫൈസര്‍ വാക്‌സിന് അടിയന്തിര ഉപയോഗത്തിനുള്ള അനുമതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഡിസംബര്‍ 23ആം തീയതിയോടെ രാജ്യത്ത് ഫൈസര്‍ വാക്‌സിന്റെ ആദ്യ ബാച്ച് എത്തുന്നത്.
കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്തെ ആകെ ജനസംഖ്യയുടെ 60 ശതമാനം ആളുകള്‍ക്കും വാക്‌സിന്‍ വിതരണം ചെയ്യാനുള്ള നടപടിയാണ് എടുത്തിരിക്കുന്നതെന്ന് ആരോഗ്യമന്ത്രാലയം വ്യക്‌തമാക്കി. വാക്‌സിന്റെ ഇറക്കുമതിയനുസരിച്ച് അടിയന്തിരമായി ആവശ്യമുള്ള ആളുകളിലേക്ക് വാക്‌സിന്‍ ആദ്യം തന്നെ എത്തിക്കും. ബുധനാഴ്‌ചയോടെ രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന ഫൈസര്‍ വാക്‌സിന്‍ ആരോഗ്യ മാനദണ്ഡം അനുസരിച്ച് വിതരണം ചെയ്യാന്‍ ഉദ്യോഗസ്‌ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം വ്യക്‌തമാക്കി.
Read also : ആയുര്‍വേദ ഡോക്‌ടർമാര്‍ക്ക് ശസ്‍ത്രക്രിയ അനുമതി; ഐഎംഎ സുപ്രീംകോടതിയില്‍