സ്വർണക്കടത്ത് അന്വേഷണ മേധാവിക്ക് നേരെ അപായശ്രമം; വാഹനം തിരിച്ചറിഞ്ഞെന്ന് പൊലീസ്

By Desk Reporter, Malabar News
Attempt Against Gold Smuggling Probe Chief
സുമീത് കുമാർ, (വലത്ത്) ഫേസ്ബുക് കുറിപ്പ്
Ajwa Travels

കോഴിക്കോട്: കസ്‌റ്റംസ്‌ സംഘത്തലവൻ സുമിത് കുമാറിനെ അപായപ്പെടുത്താൻ ശ്രമം നടന്നതായി വാർത്ത. വാഹനം തിരിച്ചറിഞ്ഞെന്ന് പൊലീസും പറയുന്നു. കസ്‌റ്റംസിന്റെ പ്രിവന്റീവ് യൂണിറ്റ് കൽപ്പറ്റയിൽ ഉൽഘാടനം ചെയ്‌ത്‌ മടങ്ങുന്നതിനിടെ കൊടുവള്ളിയിൽ വച്ചാണ് തന്നെ അപായപ്പെടുത്താൻ ശ്രമമുണ്ടായതെന്ന് സുമിത് കുമാർ സമൂഹമാദ്ധ്യമത്തിലും കുറിച്ചിട്ടുണ്ട്.

തിരുവനന്തപുരം രാജ്യാന്തര വിമാനതാവളത്തിലെ ഡിപ്‌ളോമാറ്റിക് ബാഗേജ് വഴി സ്വർണം കടത്തിയ കേസന്വേഷണത്തിലൂടെ ശ്രദ്ധേയനായ വ്യക്‌തിയാണ്‌ കൊച്ചി കസ്‌റ്റംസ്‌ പ്രിവന്റീവ് കമ്മിഷണർ സുമീത് കുമാർ. ഇദ്ദേഹം സഞ്ചരിച്ച വാഹനത്തെ നാലു വാഹനങ്ങളിൽ പിന്തുടർന്ന് അപായപ്പെടുത്താൻ ശ്രമിച്ചതായാണ് പൊലീസിന് ലഭിച്ചിരിക്കുന്ന പരാതി. എഫ്‌ഐആര്‍ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ടെന്നും പോലീസ് മലബാർ ന്യൂസിനോട് പറഞ്ഞു.

അക്രമികള്‍ എത്തിയ വാഹനം പൊലീസ് തിരിച്ചറിഞ്ഞതായാണ് വിവരം. മുക്കം സ്വദേശിയുടെ ഉടമസ്‌ഥതയിൽ ഉളള വാഹനമാണിതെന്ന് പൊലീസ് പറയുന്നു. സുമിത് കുമാർ, സംഭവം ഫേസ്ബുക്കിൽ കുറിച്ചതോടെയാണ് പുത്തറിയുന്നത്. കൊണ്ടോട്ടി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

Most Read: കേന്ദ്രം തരുന്ന വാക്‌സിൻ നല്‍കാനേ നിവൃത്തിയുള്ളൂ; ആരോഗ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE