തിരുവനന്തപുരം: പരീക്ഷണം പൂര്‍ത്തിയാകാത്ത വാക്‌സിന്‍ സ്വീകരിക്കില്ലെന്ന നിലപാട് സംസ്‌ഥാന സര്‍ക്കാര്‍ പിന്‍വലിച്ചു. സംസ്‌ഥാനത്ത് കൊവാക്‌സിന്‍ വിതരണം ആരംഭിച്ചു.
വാക്‌സിന്‍ സ്വീകരിക്കാന്‍ സമ്മത പത്രവും എഴുതി വാങ്ങുന്നുണ്ട്. കേന്ദ്രം തരുന്ന വാക്‌സിൻ നല്‍കാനേ നിവൃത്തിയുള്ളൂവെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ പറഞ്ഞു.
കൊവാക്‌സിനിലെ പ്രശ്‌നങ്ങൾ ചോദിക്കേണ്ടത് കേന്ദ്രത്തോടാണെന്നും മന്ത്രി പറഞ്ഞു. കൊവാക്‌സിൻ കുത്തിവെച്ചതിനാൽ പ്രശ്‌നങ്ങൾ റിപ്പോർട് ചെയ്‌തിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇന്ന് മുതലാണ് കൊവാക്‌സിൻ സംസ്‌ഥാനത്ത് വിതരണം ചെയ്യാൻ ആരംഭിച്ചത്. പരീക്ഷണത്തിന്റെ മൂന്നാം ഘട്ടം പൂർത്തിയാക്കാത്ത കൊവാക്‌സിന് അനുമതി നൽകിയതിൽ രാജ്യമൊട്ടാകെ പ്രതിഷേധങ്ങൾ നടന്നിരുന്നു.
Also Read: ജാമ്യവ്യവസ്‌ഥ ലംഘിച്ച് ഇബ്രാഹിംകുഞ്ഞ്; പാണക്കാട്ടെത്തി നേതാക്കളെ കണ്ടു