നിധി ലഭിക്കാനായി മക്കളെ ബലി നല്‍കാന്‍ ശ്രമം; സഹോദരങ്ങള്‍ പിടിയില്‍

By Staff Reporter, Malabar News
national image_malabar news
പിടിയിലായ ജമീയുര്‍ ഹുസൈന്‍, ശെരീഫുല്‍ ഹുസൈന്‍
Ajwa Travels

ശിവസാഗര്‍: സ്വന്തം മക്കളെ നിധി ലഭിക്കാനായി ബലി നല്‍കാന്‍ ഒരുങ്ങിയ സഹോദരന്‍മാര്‍ പിടിയില്‍. മക്കളെ ബലി നല്‍കാന്‍ മുതിര്‍ന്ന സഹോദരങ്ങളായ ജമീയുര്‍ ഹുസൈന്‍, ശെരീഫുല്‍ ഹുസൈന്‍ എന്നിവരെയാണ് പോലീസ് കസ്‌റ്റഡിയില്‍ എടുത്തത്. അസമിലെ ശിവസാഗര്‍ ജില്ലയിലെ ദിമൗമുഖ് ഗ്രാമത്തിലാണ് സംഭവം അരങ്ങേറിയത്.

ജമീയുര്‍ ഹുസൈന്റെയും ശെരീഫുല്‍ ഹുസൈന്റെയും ആറ് മക്കളെയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു. അതേസമയം ദൃക്‌സാക്ഷികള്‍ ഇല്ലാത്തതിനാല്‍ അറസ്‌റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്ന് പോലീസ് ഉദ്യോഗസ്‌ഥന്‍ ജയന്ത ശരത്തി ബോറ പറഞ്ഞു.

Read Also: കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് എതിരെ എംവി ജയരാജന്‍

ഒരു വ്യാജ സിദ്ധന്റെ ഉപദേശപ്രകാരമാണ് സംഭവം നടന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. നരബലി നടക്കാനിടയുണ്ടെന്ന വിവരം ലഭിച്ചപ്പോള്‍ നാട്ടുകാര്‍ തന്നെയാണ് ഇരുവരെയും പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. എന്നാല്‍ വീട്ടുകാര്‍ ഈ ആരോപണം നിഷേധിച്ചു.

ഇതുവരെയും പിടിയിലായ സഹോദരങ്ങളുടെ മേല്‍ പരാതി ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്. അതേസമയം സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് പോലീസ് വ്യക്‌തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE