ഇഡി ചെയ്യുന്നത് ഇലക്ഷന്‍ ഡ്യൂട്ടി; കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് എതിരെ എംവി ജയരാജന്‍

By Staff Reporter, Malabar News
malabar image_malabar news
എംവി ജയരാജന്‍
Ajwa Travels

കണ്ണൂര്‍: കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം കണ്ണൂര്‍ ജില്ല സെക്രട്ടറി എംവി ജയരാജന്‍. എല്‍ഡിഎഫ് കണ്ണൂരില്‍ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിലാണ് ജയരാജന്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിനും(ഇഡി) സിബിഐക്കും എതിരെ തിരിഞ്ഞത്. ഇഡി ഇലക്ഷന്‍ ഡ്യൂട്ടി നിര്‍വഹിക്കുകയാണെന്ന് പറഞ്ഞ എംവി ജയരാജന്‍ സിബിഐ കൂട്ടിലടച്ച തത്തയല്ല, യജമാനനോട് കൂറ് കാണിക്കുന്ന കൂട്ടിലിട്ട പട്ടിയാണെന്ന് കുറ്റപ്പെടുത്തി.

‘സുപ്രീം കോടതി പറയുന്നതുപോലെ സിബിഐ തത്തയല്ല, കൂട്ടിലിട്ട പട്ടിയാണ്. യജമാനന്‍മാര്‍ വരുമ്പോള്‍ സ്‌നേഹം കാണിക്കുന്ന, മറ്റുള്ളവര്‍ വരുമ്പോള്‍ കുരക്കുന്ന പട്ടി’, അദ്ദേഹം പറഞ്ഞു. കൂടാതെ ഇഡി കോണ്‍ഗ്രസിന്റേയും ബിജെപിയുടേയും ഇലക്ഷന്‍ ഏജന്റിനെ പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും സിപിഐഎം ജില്ല സെക്രട്ടറി പറഞ്ഞു.

Read Also: ‘കിഫ്ബിയെ വിമർശിക്കുന്നവർ വികസന വിരുദ്ധർ’; മുഖ്യമന്ത്രി

മാത്രവുമല്ല സിഎജി ഭരണഘടനാ സ്‌ഥാപനമാണെന്നും സംസ്‌ഥാന സര്‍ക്കാര്‍ ഭരണഘടനയും നിയമവ്യവസ്‌ഥയും അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 1999 മുതല്‍ തന്നെ കിഫ്ബി വായ്‌പ വാങ്ങി വികസന പദ്ധതികള്‍ നടപ്പാക്കി വരുന്നുണ്ട്. കേരള നിയമസഭ പാസാക്കിയ നിയമം അനുസരിച്ചാണ് കിഫ്ബി പ്രവര്‍ത്തിക്കുന്നതെന്നും എംവി ജയരാജന്‍ വ്യക്‌തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE