പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ പീഡന ശ്രമം; പ്രതി പിടിയിൽ

By Staff Reporter, Malabar News
arrest
Representational Image
Ajwa Travels

തിരുവനന്തപുരം: വലിയമലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. അരുവിക്കര സ്വദേശി ബിജുവിനെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌.

കഴിഞ്ഞ ജനുവരി 29ആം തീയതി രാവിലെ 10 മണിയോടെ ആയിരുന്നു പെൺകുട്ടിക്ക് നേരെ പീഡന ശ്രമം നടന്നത്. പെൺകുട്ടി നടന്നു പോകവേ ബൈക്കിൽ എത്തിയ പ്രതി വഴിയിൽ വെച്ചു പീഡിപ്പിക്കാൻ ശ്രമിക്കുക ആയിരുന്നു.

തുടർന്ന് സംഭവത്തിൽ പോക്‌സോ കേസ് രജിസ്‌റ്റർ ചെയ്‌ത്‌ വലിയമല പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് പ്രതിയെ കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത്. സിസിടിവി ദൃശ്യത്തിൽ നിന്നുമാണ് പോലീസിന് വിവരം ലഭിച്ചത്.

നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു.

Read Also: അഭയ കേസ്; പ്രതികളുടെ അപ്പീൽ ഇന്ന് ഹൈക്കോടതി പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE