‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’; സുരാജ് വെഞ്ഞാറമൂട്, ആൻ അഗസ്‌റ്റിൻ ചിത്രം ആരംഭിച്ചു

By News Bureau, Malabar News
ann augustine-Suraj
Ajwa Travels

സുരാജ് വെഞ്ഞാറമൂട്, ആൻ അഗസ്‌റ്റിൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഹരികുമാർ സംവിധാനം ചെയ്യുന്ന ചിത്രം ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’യുടെ ചിത്രീകരണം മാഹിയിൽ ആരംഭിച്ചു. മുൻ മന്ത്രി ശൈലജ ടീച്ചറാണ് സ്വിച്ചോൺ കർമം നിർവഹിച്ചത്.

ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെവി അബ്‍ദുൾ നാസർ, ബേനസീർ എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിൽ കൈലാഷ്, ജനാർദ്ദനൻ, സ്വാസിക വിജയ്, ദേവി അജിത്, നീനാ കുറുപ്പ്, മനോഹരി ജോയി, ബേബി അലൈന ഫിദൽ എന്നിവരും അണിനിരക്കുന്നു.

സാഹിത്യകാരൻ എം മുകുന്ദൻ ആദ്യമായി തിരക്കഥയും സംഭാഷണവുമെഴുതുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്. എം മുകുന്ദൻ തന്നെ എഴുതിയ ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’ എന്ന കഥയുടെ ദൃശ്യാവിഷ്‌കാരമാണ് ഈ ചിത്രം.

ഛായാഗ്രഹണം എൻ അഴകപ്പൻ നിർവഹിക്കുന്നു. പ്രഭാവർമയുടെ വരികൾക്ക് ഔസേപ്പച്ചൻ സംഗീതം പകരുന്നു.

മറ്റ് അണിയറ പ്രവർത്തകർ: എഡിറ്റർ- അയൂബ് ഖാൻ, പ്രൊഡക്ഷൻ കൺട്രോളർ- ഷാജി പട്ടിക്കര, കല-ത്യാഗു തവനൂർ, മേക്കപ്പ്- റഹീം കൊടുങ്ങല്ലൂർ, വസ്‌ത്രാലങ്കാരം- നിസാർ റഹ്‌മത്ത്, സ്‌റ്റിൽസ്- അനിൽ പേരാമ്പ്ര, പരസ്യകല- ആന്റണി സ്‌റ്റീഫൻ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ- ജയേഷ് മൈനാഗപ്പള്ളി, അസോസിയേറ്റ് ഡയറക്‌ടർ- ഗീതാഞ്‌ജലി ഹരികുമാർ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്- നസീർ കൂത്തുപറമ്പ്.

Most Read: ഫ്ളോറൽ ലെഹങ്കയിൽ സാറ അലി ഖാന്‍; ചിത്രങ്ങള്‍ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE