അയോധ്യയിൽ ബിജെപി നേതാക്കള്‍ ഭൂമി കുംഭകോണം നടത്തി; പ്രിയങ്കാ ഗാന്ധി

By Syndicated , Malabar News
ayodhya-land-scam
Ajwa Travels

ലഖ്‌നൗ: അയോധ്യയിൽ ബിജെപി നേതാക്കള്‍ ഭൂമി കുംഭകോണം നടത്തിയെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. അയോധ്യയില്‍ ക്ഷേത്രത്തിന് സമീപമുള്ള ഭൂമി തുഛമായ വില കൊടുത്ത് വാങ്ങി സംഘപരിവാര്‍ നേതാക്കള്‍ വന്‍തുകക്ക് മറിച്ചുവിറ്റെന്നാണ് ആരോപണം. ലഖ്‌നൗവില്‍ വാര്‍ത്താ സമ്മേളനം വിളിച്ചു ചേർത്തായിരുന്നു പ്രിയങ്കയുടെ ആരോപണം.

“രാമക്ഷേത്രത്തിനു ചുറ്റുമുള്ള ഭൂമി രണ്ട് കോടി രൂപക്കാണ് വാങ്ങിയത്. ഈ ഭൂമി രണ്ടായി പകുത്ത് എട്ട് കോടിക്കും 18.8 കോടിക്കും വീതം രാമക്ഷേത്ര ട്രസ്‌റ്റിന് വിറ്റ രേഖ തന്റെ കൈവശമുണ്ട്. ഈ തട്ടിപ്പില്‍ രണ്ട് കോടിയുടെ വസ്‌തു 26.5 കോടിക്കാണ് ക്ഷേത്രം ട്രസ്‌റ്റിന് ലഭിക്കുന്നത്”- പ്രിയങ്കാ ഗാന്ധി ആരോപിച്ചു.

വിഷയത്തില്‍ വ്യക്‌തമായ തെളിവുകള്‍ തന്റെ കയ്യിലുണ്ടെന്നും കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.

Read also: കേരളം രാജ്യത്തിന് അഭിമാനം; രാഷ്‍ട്രപതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE