കേരളം രാജ്യത്തിന് അഭിമാനം; രാഷ്‍ട്രപതി

By Syndicated , Malabar News
ramnth-kovind
Ajwa Travels

തിരുവനന്തപുരം: രാജ്യത്തിന്റെ സംസ്‌കാരവും യോജിപ്പും ലോകത്തിനു മുന്നില്‍ എത്തിക്കുന്നത് കേരളമാണെന്ന് രാഷ്‍ട്രപതി രാംനാഥ് കോവിന്ദ്. തിരുവനന്തപുരത്ത് പിഎന്‍ പണിക്കരുടെ പ്രതിമ അനാച്ഛാദനം ചെയ്‌ത്‌ സംസാരിക്കവേയാണ് രാഷ്‍ട്രപ്രതിയുടെ പ്രതികരണം.

‘കേരളം ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള ആളുകളെ ആകര്‍ഷിച്ചു. വ്യത്യസ്‌ത സംസ്‌കാരങ്ങളെയും മതങ്ങളെയും ഉള്‍ക്കൊള്ളുന്നു,’- അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ഇതരഭാഗങ്ങളിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും കേരളത്തിലെ ജനങ്ങള്‍ ആദരവ് നേടിയിട്ടുണ്ടെന്നും കേരളത്തില്‍ നിന്നുള്ള പ്രവാസി സംരംഭകര്‍ ഇന്ത്യയുടെ യശസ് ഉയര്‍ത്തിപ്പിടിക്കുന്നുവെന്നും രാഷ്‍ട്രപതി കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകരുടെ പരിശ്രമങ്ങള്‍ ലോകമാകെ ശ്രദ്ധിക്കപ്പെട്ടു. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ കേരളം ഇതര സംസ്‌ഥാനങ്ങള്‍ക്ക് മാതൃകയാണെന്നും അദ്ദേഹം വ്യക്‌തമാക്കി.

തിരുവനന്തപുരം കോര്‍പറേഷന്റെ ഉടമസ്‌ഥതയിലുള്ള പൂജപ്പുര പാര്‍ക്കിലാണ് പിഎന്‍ പണിക്കരുടെ പൂര്‍ണകായ പ്രതിമ രാഷ്‍ട്രപതി അനാവരണം ചെയ്‌തത്‌. 2020 ജനുവരിയില്‍ പ്രതിമ സ്‌ഥാപിച്ചെങ്കിലും കോവിഡിനെത്തുടര്‍ന്ന് ചടങ്ങ് നീളുകയായിരുന്നു.

Read also: രാജീവ്‌ ഗാന്ധി വധക്കേസ്; പ്രതി നളിനിക്ക് പരോൾ അനുവദിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE