ബി ഉണ്ണികൃഷ്‌ണനും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നു; തിരക്കഥ ഒരുക്കുന്നത് ഉദയകൃഷ്‌ണ

By Staff Reporter, Malabar News
Mammootty-B-Unnikrishnan
Ajwa Travels

മലയാളത്തിലെ മുൻനിര സംവിധായകരിൽ ഒരാളായ ബി ഉണ്ണികൃഷ്‌ണന്റെ ഏറ്റവും പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകനായെത്തുന്നു. പ്രമാണിയാണ് ബി ഉണ്ണികൃഷ്‌ണനും മമ്മൂട്ടിയും ഒന്നിച്ച അവസാന ചിത്രം. 2010ലാണ് ചിത്രം പുറത്തിറങ്ങിയത്.

യുവതാരം ഫഹദ് ഫാസിലും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഇതിന് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രത്തിന് തട്ടുപൊളിപ്പൻ സിനിമകളുടെ രചയിതാവായ ഉദയകൃഷ്‌ണ ആയിരിക്കും തിരക്കഥ ഒരുക്കുന്നത്.

മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ആറാട്ടാണ് ബി ഉണ്ണികൃഷ്‍ണന്റെ അവസാന ചിത്രം. കോവിഡ് വ്യാപനത്തെ തുടർന്ന് ചിത്രത്തിന്റെ റിലീസ് അനിശ്‌ചിതത്വത്തിലാണ്. എങ്കിലും ചിത്രം തിയേറ്റർ റിലീസ് ആയിരിക്കുമെന്ന് തന്നെയാണ് സംവിധായകൻ പറയുന്നത്.

ക്ളബ്ഹൗസില്‍ ആറാട്ട് സിനിമയെ കുറിച്ചുള്ള ചര്‍ച്ചക്കിടെയാണ് വരാനിരിക്കുന്ന മമ്മൂട്ടി ചിത്രത്തെ പറ്റിയും ആറാട്ടിന്റെ റിലീസിനെ കുറിച്ചും ഉണ്ണികൃഷ്‌ണൻ മനസ് തുറന്നത്. പുതിയ ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തുവിടും എന്നാണ് സൂചന.

Read Also: ഏകദിന, ടി-20 ലോകകപ്പുകളിൽ കൂടുതൽ ടീമുകളെ ഉൾപ്പെടുത്തും; ഐസിസി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE