ഏകദിന, ടി-20 ലോകകപ്പുകളിൽ കൂടുതൽ ടീമുകളെ ഉൾപ്പെടുത്തും; ഐസിസി

By Staff Reporter, Malabar News
ICC
Representational Image
Ajwa Travels

ദുബായ്: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിലും ഏകദിന, ടി-20 ലോകകപ്പിലും സുപ്രധാന തീരുമാനങ്ങളുമായി അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി). എട്ടു ടീമുകൾ മാറ്റുരക്കുന്ന ചാമ്പ്യൻസ് ട്രോഫി തിരിച്ചെത്തുന്നതിനൊപ്പം ഏകദിന, ടി-20 ലോകകപ്പിൽ രാജ്യങ്ങളുടെ എണ്ണവും വർധിപ്പിക്കാനാണ് ഐസിസിയുടെ തീരുമാനം.

ദുബായിൽ നടന്ന ഐസിസി ബോർഡ് യോഗത്തിലാണ് തീരുമാനം. 2024-31 കാലയളവിൽ നടക്കുന്ന ലോകകപ്പിലാണ് കൂടുതൽ രാജ്യങ്ങൾ പങ്കെടുക്കുക. 2019ലെ ലോകകപ്പിൽ ടീമുകളുടെ എണ്ണം പത്തായി കുറച്ചിരുന്നു. ഇത് 202714 ആയി ഉയർത്തും.

രണ്ട് ഗ്രൂപ്പുകളായി തിരിച്ച് ഏഴുവീതം ടീമുകളാണ് ഉണ്ടാകുക. ഇവയിൽ നിന്ന് ടോപ് ത്രീ ടീമുകൾ സൂപ്പർ സിക്‌സിലേക്ക് എത്തും. ടി-20 ലോകകപ്പിൽ നാല് ഗ്രൂപ്പുകളിലായി അഞ്ചു വീതം ടീമുകളുണ്ടാകും. ഓരോ ഗ്രൂപ്പിൽ നിന്നും ടോപ്പ് 2 ടീമുകൾ സൂപ്പർ എട്ടിലേക്ക് മുന്നേറും.

2024, 2028 വർഷത്തെ ചാമ്പ്യൻസ് ട്രോഫിയാണ് ഐസിസി ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ട് ഗ്രൂപ്പുകളായി തിരിച്ച് നാല് വീതം ടീമുകൾ എന്നുതന്നെയാണ് പുതിയ ഫോർമാറ്റ്. ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ് തുടരാനും ഐസിസി തീരുമാനിച്ചു. ഇനി 2025, 2027, 2029, 2031 വർഷങ്ങളിലാണ് ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലുകൾ നടക്കുക. 2023ൽ ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഉണ്ടാകുമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.

Read Also: മീനാക്ഷിയുടെ ‘അമീറാ’; ചിത്രത്തിലെ രണ്ടാമത്തെ പാട്ട് റിലീസായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE