ബാക്ക് അപ് ചെയ്യുന്ന ചാറ്റുകളും ഇനി സുരക്ഷിതം; സമ്പൂർണ എൻക്രിപ്‌ഷൻ അവതരിപ്പിച്ച് വാട്സാപ്‌

By News Desk, Malabar News
Whatsapp
Ajwa Travels

വാട്സാപിന്റെ പ്രധാന സുരക്ഷാ സംവിധാനമാണ് എൻഡ് ടു എൻഡ് എൻക്രിപ്‌ഷൻ. വാട്സാപിൽ നടക്കുന്ന സന്ദേശ കൈമാറ്റങ്ങൾക്കിടെ പുറത്ത് നിന്നൊരാൾ നുഴഞ്ഞു കയറുന്നത് തടയുന്നതാണ് എൻഡ് ടു എൻഡ് എൻക്രിപ്‌ഷൻ. നമ്മൾ അയക്കുന്ന സന്ദേശം വാട്സാപ്പിലൂടെ മറ്റാരും കാണുന്നില്ലെന്ന് കമ്പനി ഉറപ്പ് നൽകുന്നുണ്ട്. എങ്കിലും ഉപഭോക്‌താക്കൾ അവരുടെ ഫോണിലും ക്‌ളൗഡ് സ്‌റ്റോറേജിലുമായി ബാക്ക് അപ് ചെയ്‌ത്‌ വെക്കുന്ന ചാറ്റുകൾക്ക് ഈ സുരക്ഷിതത്വം ഉണ്ടായിരുന്നില്ല.

ആൻഡ്രോയിഡ് ഫോണിലും ഐ ഫോണിലും വാട്സാപ്‌ ചാറ്റ് ബാക്ക് അപ് ചെയ്യുന്നത് യഥാക്രമം ഗൂഗിൾ ക്‌ളൗഡിലും ഐ ക്‌ളൗഡിലുമാണ് സൂക്ഷിക്കപ്പെടുന്നത്. ഈ ക്‌ളൗഡ്‌ സ്‌റ്റോറേജിലേക്ക് പ്രവേശനം ലഭിച്ചാൽ ചാറ്റുകൾ ആർക്കും കവർന്നെടുക്കാവുന്ന സ്‌ഥിതിയായിരുന്നു.

എന്നാൽ, ബാക്ക് അപ് ചെയ്യുന്ന ചാറ്റുകൾക്കും സുരക്ഷയൊരുക്കാൻ എൻഡ് ടു എൻഡ് എൻക്രിപ്‌ഷൻ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. ഇതോടെ സമ്പൂർണ എൻഡ് ടു എൻഡ് എൻക്രിപ്‌ഷൻ വാഗ്‌ദാനം ചെയ്യുകയാണ് വാട്സാപ്.

ബാക്ക് അപ് ചെയ്യുന്ന വാട്സാപ് ചാറ്റുകൾ ഇനി ഉപഭോക്‌താവിന് മാത്രമേ എടുക്കാൻ സാധിക്കൂ. മറ്റൊരാൾക്കും ബാക്ക് അൺബ്‌ളോക്ക് ചെയ്യാനാകില്ല. വാട്സാപ്പിന് പോലും ഇത് സാധ്യമല്ല. പാസ്‌വേഡോ, 64 ഡിജിറ്റ്‌ എൻക്രിപ്‌ഷൻ കീയോ ഉപയോഗിച്ച് ബാക്ക് അപ് എൻക്രിപ്‌റ്റ്‌ ചെയ്യാം. ഈ കീ ഇല്ലാതെ മറ്റാർക്കും അത് അൺബ്‌ളോക്ക് ചെയ്യാനാകില്ല. ആൻഡ്രോയിഡ് ഫോണിലും ഐ ഫോണുകളിലും ഈ സൗകര്യം ലഭ്യമാകും. ക്‌ളൗഡ്‌ ബാക്ക് അപ്പുകൾക്കാണ് എൻക്രിപ്‌ഷൻ ലഭിക്കുക.

Also Read: വിമർശകർക്ക് വിറ്റുതുലച്ചു എന്നു പറയാം, സത്യം അതല്ലല്ലോ; സുരേഷ് ഗോപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE