ചെറുമൽസ്യങ്ങളെ പിടിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി ബഹ്‌റൈൻ

By News Bureau, Malabar News
Representational Image
Ajwa Travels

മനാമ: ചെറുമൽസ്യങ്ങളെ പിടിക്കുന്നതിന് വിലക്കുമായി ബഹ്‌റൈൻ. പൊതുമരാമത്ത്, മുനിസിപ്പല്‍, നഗരാസൂത്രണ കാര്യ മന്ത്രി ഇസാം ബിന്‍ അബ്‌ദുല്ല ഖലഫ് ആണ് ഇതുസംബന്ധിച്ച് ഉത്തരവിട്ടത്.

മൽസ്യ സമ്പത്ത് സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഉത്തരവ്. 10 സെന്റി മീറ്റര്‍ നീളത്തില്‍ കുറവുള്ള സാഫിയും 15 സെന്റീമീറ്ററില്‍ കുറവുള്ള അയക്കൂറയും പിടിക്കുന്നതിന് വിലക്കുണ്ട്. ചെറു മൽസ്യങ്ങളെ വില്‍ക്കുന്നവർക്കും വാങ്ങുന്നവർക്കും എതിരെ നടപടിയുണ്ടാകും.

നിയമ ലംഘകരെ കണ്ടെത്തുന്നതിന് കർശന പരിശോധനകള്‍ ഏര്‍പ്പെടുത്തും. പിടിച്ചു കൊണ്ടുവരുന്ന മൽസ്യവും മൽസ്യ ബന്ധനത്തിന് ഉപയോഗിക്കുന്ന വലയും പരിശോധിക്കാനുള്ള അവകാശം അധികൃതര്‍ക്ക് ഉണ്ടാകുമെന്നും അറിയിപ്പില്‍ വ്യക്‌തമാക്കുന്നു.

Most Read: അനധികൃതമായി മണൽ കടത്ത്; ബിഷപ്പ് അറസ്‌റ്റിൽ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE