പോലീസ് നായകളെ ഉപയോഗിച്ച് കോവിഡ് കണ്ടെത്താന്‍ ബഹ്‌റൈന്‍ ഒരുങ്ങുന്നു

By Staff Reporter, Malabar News
MALABARNEWS-K9
Representational Image
Ajwa Travels

മനാമ: പോലീസ് നായകളെ ഉപയോഗിച്ച് കോവിഡ് രോഗബാധിതരെ കണ്ടെത്താന്‍ ഒരുങ്ങി ബഹ്റൈന്‍ ഭരണകൂടം. കോവിഡ് വ്യാപനം നിയന്ത്രിക്കാനുള്ള നൂതന വഴികള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. കെ-9 യൂണിറ്റില്‍പ്പെട്ട പോലീസ് നായകളെ ആണ് ഇതിനായി ഉപയോഗിക്കുന്നത്.

ഘ്രാണ ശക്തി ഉപയോഗിച്ച് നായകളെ കൊണ്ട് നടത്തിയ പരീക്ഷണം 92.8 ശതമാനം വിജയമായിരുന്നു എന്നാണ് സൂചനകള്‍. പ്രത്യേക പരിശീലനം ലഭിച്ച നായകള്‍ ഘ്രാണ ശക്തി ഉപയോഗിച്ച് രോഗ ബാധ ഉള്ളവരെ തിരിച്ചറിയും എന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.

കോവിഡിനെ മറികടക്കാന്‍ പുതിയ സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തുവാന്‍ സര്‍ക്കാര്‍ കെ-9 വിഭാഗം രൂപീകരിച്ചത്. തുറമുഖങ്ങളില്‍ ആയിരിക്കും ആദ്യഘട്ടത്തില്‍ ഇവയെ നിയോഗിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

Read Also: ഒമാനില്‍ ഏപ്രില്‍ മുതല്‍ വാറ്റ് ഏര്‍പ്പെടുത്താന്‍ ഉത്തരവായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE